കൊച്ചി: എറണാകുളത്തും എൻഐഎ പരിശോധന. കർണാടകയിലേയും തമിഴ്‌നാട്ടിലേയും പരിശോധനകളുടെ തുടർച്ചയായാണ് ഇവിടങ്ങളിലും ഉദ്യോഗസ്ഥരെത്തിയത്. ആലുവയിലും പറവൂരും മട്ടാഞ്ചേരിയിലുമാണ് റെയ്ഡ്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും കർണാടകയിലെ മംഗലാപുരത്തും കഴിഞ്ഞ വർഷം നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഐഎസ് ബന്ധം സംശയിക്കുന്നവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത് എന്നാണ് സൂചന. കോയമ്പത്തൂരിൽ കാർ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ചാവേറായ ജമേഷ മുബിന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന പുരോഗമിക്കുന്നത്.
ജമേഷ മുബിൻ കേരളത്തിൽ എത്തി പലരേയും കണ്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ പ്രതിയായ അംജത് അലിയെ കാണാൻ ഇയാൾ വിയ്യൂരിലും എത്തിയിരുന്നു. സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിൽ പങ്കുണ്ടെന്ന് കരുതുന്ന 5 പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുബിനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുഹമ്മദ് ധൽഹ (25), മുഹമ്മദ് അസ്ഹറുദ്ദീൻ(23), മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്മയിൽ(27) എന്നിവരാണ് പിടിയിലായത്.
നവംബർ 19നാണ് മംഗളൂരുവിൽ ഉണ്ടായ ഓട്ടോറിക്ഷ സ്‌ഫോടനത്തിൽ പ്രധാനപ്രതിയായ ഷരീഖ് ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. വയറുകൾ ഘടിപ്പിച്ച പ്രഷർകുക്കർ കത്തിയ നിലയിൽ ഓട്ടോറിക്ഷയിൽ നിന്ന് കണ്ടെത്തുകയും ചെയ്കു. ഇസ്ലാമിക് റെസിസ്റ്റൻസ് കൗൺസിൽ എന്ന ഭീകര സംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
Discussion about this post