ഇസ്ലാമാബാദ്: പാകിസ്താനെ വീണ്ടും തള്ളി പറഞ്ഞ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ. ഇസ്ലാമിന്റെ പേരിലുള്ള ഒരു അർബുദമാണ് പാകിസ്താനെന്നും ഇസ്ലാമിക അസ്തിത്വത്തിനെതിരായ മാരകവിപത്താണെന്നും ഭീകരസംഘടന മാഗസിൻ കുറ്റപ്പെടുത്തി. അമേരിക്കയുടെ നിർദ്ദേശ പ്രകാരമാണ് പാകിസ്താൻ പ്രവർത്തിക്കുന്നത്. പാകിസ്താനെതിരായി പ്രവർത്തിക്കുന്നത് തുടരുമെന്നും മാഗസിൻ മുന്നറിയിപ്പ് നൽകി.
ഐഎസ്‌കെപിയുടെ ഖൊറാസാൻ മാസികയുടെ 18 ാം ലക്കത്തിലാണ് പാകിസ്താനെ കടന്നാക്രമിക്കുന്നത്. അമേരിക്കയുടെ നിർദ്ദേശങ്ങൾ പാലിക്കുന്ന ഒരു സ്ഥാപനമാണ് പാകിസ്താൻ നടത്തുന്നതെന്ന് ഐഎസ്‌കെപി കുറ്റപ്പെടുത്തി. 2018 ൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധികാരത്തിലെത്തിയതും, റഷ്യ സന്ദർശിച്ചപ്പോൾ അധികാരത്തിൽ നിന്നും നീക്കം ചെയ്തുവെന്നും ഐഎസ്‌കെപി ചൂണ്ടിക്കാട്ടി.
75 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മോശമായ രാഷ്ട്രീയ,സാമ്പത്തിക,സുരക്ഷാ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ഐഎസ്‌കെപി ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാനിലെ ജിഹാദിനെ കുറിച്ച് ഫത്വ പുറപ്പെടുവിച്ചതും ഐഎസ്‌കെപി മാഗസിനിൽ പറയുന്നു.
പാകിസ്താൻ ഭരണകൂടത്തിനെതിരെ ഐഎസ്‌കെപി പ്രവർത്തിക്കുന്നത് തുടരുമെന്നും,തങ്ങൾ മറ്റാരുടെയും അജണ്ട പിന്തുടരുന്നില്ലെന്നും യുഎസ് ഏജന്റുമാർക്കെതിരായ ജിഹാദ് തുടരുമെന്നും ഐഎസ്‌കെപി കൂട്ടിച്ചേർത്തു.
Discussion about this post