കീവ്; യുക്രെയ്‌നിൽ അപ്തീക്ഷിത സന്ദർശനം നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യയുടെ യുക്രെയ്ൻ അധനിവേശത്തിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായിട്ടാണ് അമേരിക്കൻ പ്രസിഡന്റ് കീവിലെത്തിയത്. തലസ്ഥാനത്തെത്തിയ ജോ ബൈഡൻ യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തുകയാണ്
യുേ്രകനിയൻ ജനതയെ സംരക്ഷിക്കാൻ സഹായിക്കുന്നതിനായി പീരങ്കി വെടിമരുന്ന്, ആയുധങ്ങൾ, വ്യോമ നിരീക്ഷണ റഡാറുകൾ എന്നിവയുൾപ്പെടെയുള്ള നിർണായക ഉപകരണങ്ങൾ തുടങ്ങിയ അമേരിക്ക നൽകുമെന്ന് ബൈഡൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.
ഒരു വർഷത്തിനുശേഷം, കീവ് ഇപ്പോഴും ഉണ്ട് ഒപ്പം യുക്രെയ്ൻ നിലനിൽക്കുന്നു. ജനാധിപത്യം നിലകൊള്ളുന്നു. യുക്രെയ്‌നെ എളുപ്പത്തിൽ പരാജയപ്പെടുത്താമെന്നും അവർ ദുർബലരാണെന്നും പുടിൻ കരുതിയെന്ന് ബൈഡൻ കുറ്റപ്പെടുത്തി.
യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് ആരോപിച്ച യുഎസ്, റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ പ്രശ്‌നം കൂടുതൽ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്നായിരുന്നു റഷ്യയുടെ തിരിച്ചടി.
Discussion about this post