സ്റ്റോക്ക്‌ഹോം: 900 സ്വീഡിഷ് കുട്ടികളെ തട്ടിക്കൊണ്ടുപോവകയോ കടത്തിക്കൊണ്ടുപോവുകയോ ചെയ്തിട്ടുണ്ടെന്ന് വിവരം. തട്ടിക്കൊണ്ടുപോയവരിൽ 48 ശതമാനത്തിലധികം പേരെയും സിറിയയിലേക്കും ഇറാഖിലേക്കുമാണ് എത്തിച്ചതെന്ന് പ്രാദേശികമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തട്ടിക്കൊണ്ടുപോയ 900 ഓളം കുട്ടികളിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്നാണ് ഞെട്ടിക്കുന്ന വസ്തുത. സ്വീഡൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള സ്ഥിതിവിവര കണക്കുകൾ ഉപയോഗിച്ചുള്ള എസ് വി ടി റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1,151 പേരെയെങ്കിലും മറ്റൊരു രാജ്യത്ത് തട്ടിക്കൊണ്ടുപോകുകയോ അനധികൃതമായി തടങ്കലിൽ വയ്ക്കുകയോ ചെയ്തിട്ടുണ്ട്. അവരിൽ 235 പേർ 18 വയസ്സിനു മുകളിലുള്ളവ 916 കുട്ടികളുമാണെന്നാണ് റിപ്പോർട്ട്.
വിദേശരാജ്യങ്ങളിൽ നിർബന്ധിതമായി എത്തുന്ന കുട്ടികളിൽ മൂന്നിലൊന്നിൽ താഴെ മാത്രം കുട്ടികളാണ് മാതൃരാജ്യത്തേക്ക് തിരിച്ചെത്തിയത്. ഇങ്ങനെ ഇറാഖിലും സിറിയയിലും എത്തുന്ന കുട്ടികളെ ഭീകരവാദത്തിനും ബാലവേലയ്ക്കും സെക്‌സ് മാർക്കറ്റിലേക്കുമാണ് അയക്കുന്നത്.
Discussion about this post