ചേർത്തല: കൃഷിവകുപ്പിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി തരിശുകിടന്ന പാടത്ത് കപ്പ കൃഷി ചെയ്ത കർഷകന്റെ കൃഷി നശിപ്പിച്ച് സിപിഎം. പാടം നികത്തുന്നുവെന്ന് പറഞ്ഞാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ കപ്പ കമ്പുകൾ പിഴുതുമാറ്റി കൊടി കുത്തിയത്.
കൃഷിമന്ത്രിയുടെ സ്വന്തം മണ്ഡലമായ ചേർത്തലയിലാണ് സംഭവം. സിപിഐ പ്രവർത്തകനായ കർഷകന്റെ കൃഷിഭൂമിയിലാണ് സിപിഎമ്മിന്റെ കൊടികുത്തൽ സമരം നടന്നത്.
ചേർത്തല നഗരസഭ 19 ാം വാർഡിലെ പുതുക്കുളത്ത് പൊന്നപ്പന്റെ ഉടമസ്ഥതയിലുളള 40 സെന്റ് സ്ഥലത്താണ് സിപിഎം കൊടി കുത്തിയത്. 150 മൂട് കപ്പയാണ് കൊടികുത്താനായി പിഴുതു കളഞ്ഞത്. സംഭവത്തിൽ കൃഷി വകുപ്പോ മറ്റുളളവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കപ്പ നടാനായി മുടക്കിയ പണം നഷ്ടമായ വിഷമത്തിലാണ് പൊന്നപ്പൻ.
35 വർഷത്തിലധികമായി തരിശുകിടക്കുന്ന പാടത്ത് കൃഷിവകുപ്പിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായിട്ടാണ് പൊന്നപ്പൻ ഇക്കുറി കപ്പ നട്ടത്. ഇതിനിടയിലാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ സിപിഎം നേതാക്കൾ കപ്പ പിഴുതുമാറ്റിയത്.
Discussion about this post