തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ഹോം സ്‌റ്റേ കത്തിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുണ്ടമൻകടവ് സ്വദേശി കൃഷ്ണകുമാറാണ് അറസ്റ്റിലായത്. മരിച്ച പ്രകാശും കൃഷ്ണകുമാറും ചേർന്നാണ് ഹോം സ്‌റ്റേ കത്തിച്ചത് എന്നാണ് വിവരം. റീത്ത് വാങ്ങി പ്രകാശിന് നൽകിയത് കൃഷ്ണകുമാറാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
2018 ഒക്ടോബർ 27 ന് പുലർച്ചെയാണ് കുണ്ടമൺകടവിലെ ഹോംസ്‌റ്റേ കത്തിക്കുന്നത്. രണ്ട് കാറുകൾ അടക്കം മൂന്ന് വാഹനങ്ങൾ കത്തി നശിച്ചു. തീ കത്തിച്ച ശേഷം ആദരാഞ്ജലികൾ എന്ന ബോർഡും വെച്ചിരുന്നു.
കേസിൽ പ്രകാശ് ഉൾപ്പെട്ടിരുന്നതായി ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. തീയിട്ടത് പ്രകാശ് ആണെന്ന് സഹോദരൻ പ്രശാന്ത് വെളിപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്. തുടർന്ന് പ്രകാശ് കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ ചെയ്തിരുന്നു. എന്നാൽ നാല് വർഷമായി തെളിയാതെ കിടന്ന കേസിൽ ജീവനൊടുക്കിയ ആളെ പ്രതി ചേർത്ത ക്രൈംബ്രാഞ്ച് നടപടിയിൽ സമൂഹമാദ്ധ്യമങ്ങളിൽ അടക്കം വിമർശനം ശക്തമായരുന്നു.
Discussion about this post