ഇസ്ലാമാബാദ് : ചൈനയിൽ നിന്ന് പാകിസ്താൻ വാങ്ങിയ ആയുധങ്ങളും മിസൈലുകളും തകർന്നുവീഴുന്നതായി റിപ്പോർട്ട്. ഡ്യൂപ്ലിക്കേറ്റ് ഉത്പന്നങ്ങൾക്ക് പേരുകേട്ട ചൈന, ആയുധങ്ങളും അതേ നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പാകിസ്താൻ വാങ്ങിയ യുഎവി അഥവാ ഡ്രോൺ, എയർ ടു ഗ്രൗണ്ട് മിസൈലുകൾ ഉൾപ്പെടെയുള്ള ചിലവേറിയ ഉപകരണങ്ങളാണ് പ്രവർത്തനരഹിതമായത്.
എയ്‌റോസ്‌പേസ് ലോംഗ് മാർച്ച് ഇന്റർനാഷണൽ ട്രേഡ് എന്ന ചൈനീസ് കമ്പനിയാണ് സിഎച്ച്-4 യുഎവി നിർമ്മിച്ചത്. ഇത് ചൈനയുടെ ഉറ്റസുഹൃത്തായ പാകിസ്താൻ വാങ്ങിയിരുന്നു. എന്നാൽ അടുത്തിടെ നടത്തിയ പരിശോധനയിലാണ് എക്സ്ഹോസ്റ്റ് മനിഫോൾഡിന്റെ ഒരു ഭാഗം തകർന്നതായി കണ്ടെത്തിയത്. മറ്റൊരു ഡ്രോണിന്റെ ടർബോ ചാർജറിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട്. എൻജിനിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന മഫ്രളർ സ്‌പോട്ടിലും പ്രശ്‌നം സംഭവിച്ചിരിക്കുന്നു. ശത്രുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനും ആയുധങ്ങൾ കണ്ടെടുക്കാനും അവയുടെ ദൃശ്യങ്ങൾ തത്സമയം ലഭിക്കാനുമാണ് യുഎവികൾ ഉപയോഗിക്കുന്നത്.
മിസൈലുകളുകൾ പരിശോധനയ്ക്ക് വിധേയനമാക്കിയപ്പോൾ അവയിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ലക്ഷ്യം കണ്ടെത്താൻ സാധിക്കുന്നില്ല എന്നതാണ് മിസൈലുകളും പ്രധാന പ്രശ്‌നം. തകരാറ് കണ്ടെത്തിയ മിസൈലുകൾ പാകിസ്താൻ ചൈനയിലേക്ക് തിരിച്ചയച്ചു. ഈ തകരാറുകളും പ്രശ്‌നങ്ങളുമെല്ലാം പരിഹരിച്ച് നൽകാനാണ് പാകിസ്താൻ സൈന്യത്തിന്റെ നിർദ്ദേശം.
എന്തായാലും ചൈന പണിതന്നതോടെ ഡ്രോണുകൾക്കായി ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളെ സമീപിക്കാനൊരുങ്ങുകയാണ് പാകിസ്താൻ എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എസ് 100 യുഎവിയെക്കുറിച്ചുള്ള വിവരങ്ങൾ തേടിയതായും റിപ്പോർട്ടുണ്ട്.












