കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ സംസ്ഥനത്ത് നടന്നത് സമാനതകളില്ലാത്ത തട്ടിപ്പെന്ന് വിവരം. കൊല്ലത്ത് മരിച്ചയാളിന്റെ പേരിലും തട്ടിപ്പ് നടന്നതായി വിജിലൻസിന് സംശയമുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. ഇതുമായി ബന്ധപ്പെട്ട് അപേക്ഷകന്റെ വീട്ടിൽ പരിശോധന നടത്തേണ്ട ഗതികേടിലാണ് വിജിലൻസ്.
കൊല്ലം സിവിൽ സ്റ്റേഷനിലെ ഫയലിൽ നിന്നും ലഭിച്ച അപേക്ഷകന്റെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം മരിച്ചു പോയ ആളാണെന്ന് വിജിലൻസിന് വിവരം ലഭിച്ചത്. മരിച്ചയാളിന്റെ പേരിൽ അപേക്ഷ നൽകി പണം തട്ടിയതാണോ എന്നതാണ് വിജിലൻസിന്റെ സംശയം.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ നടന്ന തട്ടിപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. ആടിനെ വിറ്റും കുടുക്ക പൊട്ടിച്ചും സൈക്കിൾ വിറ്റും പാവങ്ങൾ നൽകിയ പണം ഇങ്ങനെ പറ്റിച്ച് എടുക്കുന്നതിൽ ആരാണ് ഉത്തരവാദി എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ദുരിതം അനുഭവിക്കുന്നവർക്ക് ഉപകാരപ്പെടാൻ വെണ്ടി സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ പേരിൽ നൽകിയ സംഭാവനകളിലും തട്ടിപ്പ് നടത്തുന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണെന്നും വിമർശനങ്ങൾ ഉയരുന്നു.
Discussion about this post