കോഴിക്കോട്: സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി താഴെയിറക്കും. കോഴിക്കോട്- ദമാം എയർ ഇന്ത്യ എക്‌സ്പ്രസാണ് സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കുക. വിമാനം ഇറക്കുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി.
11.30 ഓടെ വിമാനം ലാൻഡ് ചെയ്യുമെന്നാണ് സൂചന. പറന്നുയരുന്നതിനിടെ വിമാനം റൺവേയിൽ തട്ടിയതായാണ് സംശയം. ഇതേ തുടർന്നാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കുന്നത്. യാത്രികരെല്ലാവരും സുരക്ഷിതരാണ്. ഇവരെ മറ്റൊരു വിമാനത്തിൽ ദമാമിലേക്ക് അയക്കുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post