തിരുവനന്തപുരം : കേരളത്തിലെ റോഡുകൾ ന്യൂയേർക്കിലേതിനേക്കാൾ മികച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തിടെ കേരളത്തിൽ വന്നപ്പോൾ അമ്പരന്ന് പോയി. ന്യൂയോർക്കിലേതിനേക്കാൾ മികച്ച റോഡാണിതെന്ന് അവർ പരസ്പരം പറഞ്ഞതായും മുഖ്യമന്ത്രി വിശദീകരിച്ചു.
യുഎസിൽ മെഡിസിനിൽ എംഡിക്ക് പഠിക്കുന്ന മകനോടൊപ്പമാണ് ന്യൂയോർക്കിലുള്ള മലയാളി തന്നെ കാണാൻ എത്തിയത്. വിദ്യാർത്ഥിയുടെ അമ്മയുടെ വീട് തൃശൂർ ആണ്,അമ്മയുടെ സഹോദരിയുടെ വീട് പാലക്കാടും. എല്ലാവരും ചേർന്ന് തൃശൂരിൽ നിന്ന് പാലക്കാട്ടേക്ക് യാത്ര ചെയ്തപ്പോൾ ഭയങ്കര ആശ്ചര്യം തോന്നി. ന്യൂയോർക്കിലേക്കാളും നല്ല റോഡാണല്ലോ എന്നവർ പരസ്പരം പറഞ്ഞു. കുതിരാൻ ടണലിനുള്ളിൽ കൂടി പോയപ്പോൾ, നമ്മുടെ നാട് ഇത്രയൊക്കെ മാറിയല്ലോ എന്നാലോചിച്ച് അവർ അത്ഭുതപ്പെട്ടു. നേരത്തെ അവർ ഇതുവഴി പോയ സമയത്ത് സ്ഥിതി ഇതല്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
റോഡിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റ് പല കാര്യങ്ങളിലും കേരളത്തിൽ മാറ്റമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. മാറ്റത്തിന്റെ ഭാഗമായി ഇവിടെ നിന്നാൽ മാത്രം പോരാ, കൂടുതൽ ഉയരങ്ങളിലേക്ക് പോകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ ന്യൂയോർക്കിലെ മലയാളികളുടെ പേര് മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ല.
Discussion about this post