ന്യൂഡൽഹി: അഴിമതിക്കെതിരായി അഹോരാത്രം പ്രയത്‌നിക്കുന്ന കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ് ഒഴികെയുള്ള രാജ്യത്തെ എട്ട് പ്രതിപക്ഷ പാർട്ടികളാണ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്.
ബി.ആർ.എസ്., തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി, ആർ.ജെ.ഡി., നാഷണൽ കോൺഫറൻസ്, എൻ.സി.പി., ശിവസേന (ഉദ്ദവ്), സമാജ് വാദി പാർട്ടി നേതാക്കളാണ് സംയുക്തമായി കത്തെഴുതിയത്. സി.ബി.ഐയേയും ഇഡിയേയും കേന്ദ്രം പ്രതിപക്ഷ സർക്കാരുകൾക്കെതിരായ ആയുധമായി ഉപയോഗിക്കുന്നു എന്ന് കത്തിൽ നേതാക്കൾ ആരോപിച്ചു.
മദ്യനയ കുംഭകോണക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിനെ അപലപിച്ചാണ് പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. സി.ബി.ഐയേയും ഇഡിയേയും കേന്ദ്രം പ്രതിപക്ഷ സർക്കാരുകൾക്കെതിരായ ആയുധമായി ഉപയോഗിക്കുന്നു എന്ന് കത്തിൽ നേതാക്കൾ ആരോപിച്ചു.
2014 ൽ ബി.ജെ.പി അധികാരത്തിലേറിയത് മുതൽ അന്വേഷണ ഏജൻസികൾ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ റെയ്ഡ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്ത രാഷ്ട്രീയക്കാരിൽ ഭൂരിഭാഗവും പ്രതിപക്ഷത്തുളളവരാണെന്നും കത്തിൽ ആരോപിക്കുന്നു.
Discussion about this post