തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് വേണ്ടി ഉപയോഗിക്കുന്ന ചുടുകട്ട ശേഖരിക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ശേഖരിക്കുന്ന കട്ടകൾ ലൈഫ് മിഷന് വേണ്ടി ഉപയോഗിക്കുമെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.
ചുടുകട്ട അനധികൃതമായി ശേഖരിക്കുന്നവർക്ക് പിഴ ഈടാക്കും. കല്ല് ശേഖരിക്കുന്നതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിക്കുമെന്നും മേയർ പറഞ്ഞു.
ആറ്റുകാൽ പൊങ്കാലയ്ക്കായി 5.16 കോടി രൂപയുടെ പ്രവർത്തനങ്ങൾ നഗരസഭ നടത്തിയതായി മേയർ അവകാശപ്പെട്ടു. ശുചീകരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്. സീറോ ബജറ്റ് പ്രവർത്തനം എന്നതാണ് നഗരസഭ ലക്ഷ്യം വെക്കുന്നതെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.
Discussion about this post