തൃശൂർ: മുന്നൂറ് കോടി രൂപയ്ക്ക് മുകളിൽ അഴിമതി നടന്നു എന്ന് സംശയിക്കപ്പെടുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീളുന്നു. ബാങ്ക് ഭരണസമിതിയെ നിയന്ത്രിച്ചിരുന്ന സിപിഎമ്മിന്റെ അഴിമതിയിലെ ഇടപെടലും പങ്കുമാണ് ഇഡി അന്വേഷിക്കുന്നത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന്റെ രണ്ട് പ്രമുഖ നേതാക്കൾക്ക് പങ്കുണ്ടെന്നതിന്റെ തെളിവ് ഇഡിക്ക് ലഭിച്ചതായാണ് വിവരം. തട്ടിപ്പ് നടന്ന കാലത്ത് ബാങ്കിലെ സബ് കമ്മിറ്റി കൺവീനറായിരുന്ന മുതിർന്ന നേതാവ് സി കെ ചന്ദ്രനിൽ നിന്ന് ഇഡി രണ്ട് തവണ തെളിവെടുത്തിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരിക്കെയാണ് ചന്ദ്രൻ ബാങ്കിലെ സബ് കമ്മിറ്റി കൺവീനർ ആയിരുന്നത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇഡി രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതി സിപിഎം നേതാവായ സുനിൽ കുമാറാണ്. സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്നു സുനിൽ കുമാർ.
Discussion about this post