തിരുവനന്തപുരം: വർക്കലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം ഉണ്ടായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ട്രെയിനറും കമ്പനിയിലെ രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായത്. അതേസമയം ജീവനക്കാർ സ്റ്റാമ്പൊട്ടിച്ച വെള്ള പേപ്പറിൽ പരിക്കേറ്റ യുവതിയുടെ ഒപ്പ് വാങ്ങിയതായി കണ്ടെത്തി.
അപകട സമയം പവിത്രയ്‌ക്കൊപ്പമുണ്ടായിരുന്ന ട്രെയിനർ സന്ദീപ്, കമ്പനിയിലെ ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ഇന്നലെ രാത്രി ഇവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസ് എടുത്തിരുന്നു. സംഭവത്തിൽ കമ്പനിയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇതിന്റെ ഉടമകൾ ഒളിവിലാണ്.
ആറ് വർഷത്തെ പ്രവർത്തിപരിചയം ഉണ്ടെന്ന് പറയുന്ന സന്ദീപിന്റെ ഭാഗത്തു നിന്നും ഉണ്ടായത് വലിയ അശ്രദ്ധയാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു കേസ് എടുത്തത്. പാരാഗ്ലൈഡിംഗ് നടത്തുന്നതിന് മുൻപ് യുവതിയിൽ നിന്നും സമ്മത പത്രം ഒപ്പിട്ട് വാങ്ങിയിരുന്നില്ല. എന്നാൽ അപകടകടത്തിന് പിന്നാലെ ആശുപത്രി ജീവനക്കാരെന്ന വ്യാജേന പരിക്കേറ്റ യുവതിയിൽ നിന്നും സ്റ്റാംമ്പ് ഒട്ടിച്ച വെള്ളപേപ്പറിൽ ഒപ്പ് വാങ്ങിയിരുന്നു. ഇതിലാണ് മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. കോയമ്പത്തൂർ സ്വദേശിനിയായ പവിത്രയായിരുന്നു പാരാഗ്ലൈഡിംഗ് നടത്തിയത്. സന്ദീപിനൊപ്പമായിരുന്നു പാരാഗ്ലൈഡിംഗ്. എന്നാൽ ഇതിനിടെ ഹൈമാസ് ലൈറ്റിൽ കുടുംങ്ങുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ ഫയർഫോഴ്‌സ് താഴെയിറക്കിയത്.
Discussion about this post