കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്ന് അിയിച്ചതിനെ തുടർന്ന് ശിവശങ്കറിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് വൈകീട്ടോടെയാണ് ശാരീരിക അവശതയും ബുദ്ധിമുട്ടും ഉണ്ടെന്ന വിവരം ശിവശങ്കർ ജയിൽ അധികൃതരെ അറിയിച്ചത്. തുടർന്ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാർ പരിശോധിച്ച് വരികയാണ്.
ലൈഫ് മിഷൻ കള്ളപ്പണ കേസിലാണ് ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.
Discussion about this post