കൊച്ചി: ഷാജി കൈലാസ്- സുരേഷ് ഗോപി കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായ ചിന്താമണി കൊലക്കേസിലെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്ത വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
ഇപ്പോഴിതാ, സിനിമയുടെ ആദ്യപകുതിയുടെ തിരക്കഥ പൂര്‍ത്തിയായെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. സിനിമയുടെ പുതിയ പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു കൊണ്ടാണ് തിരക്കഥ പകുതി പൂർത്തിയാക്കിയ വിവരം അദ്ദേഹം പ്രേക്ഷകരെ അറിയിച്ചത് . ‘എൽകെ’ എന്നാണ് സിനിമയ്‌ക്ക് പോസ്റ്ററിൽ പേര് നൽകിയിരിക്കുന്നത്. തോക്ക് പിടിച്ചിരിക്കുന്ന കെെയ്യുടെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത് . ‘INEXORABLE SURESH GOPI’ എന്നും പോസ്റ്ററിൽ നൽകിയിട്ടുണ്ട്.
ഷാജി കൈലാസ്-സുരേഷ് ഗോപി കൂട്ടുകെട്ടിൽ 2006 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ചിന്താമണി കൊലക്കേസ്. ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലാൽ കൃഷ്ണ വിരാടിയാർ എന്ന കഥാപാത്രത്തിനെ , മലയാള സിനിമാ പ്രേമികൾ മുഴുവൻ ആവേശത്തോടെ സ്വീകരിച്ചതാണ്.
കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടന്നത്. ‘എല്‍ കെ’ എന്ന എഴുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.ചിന്താമണി കൊലക്കേസിന് തിരക്കഥ ഒരുക്കിയ എ കെ സാജന്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിര്‍വഹിക്കുന്നത്.
Discussion about this post