കണ്ണൂർ: നിയമസഭയിലെ കൈയ്യാങ്കളിയുമായുമായി ബന്ധപ്പെട്ട് സിപിഎം- കോൺഗ്രസ് വാക്പോര് തുടരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആളുകളും സ്ത്രീകളെ കയറി പിടിച്ചുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ആരോപിച്ചു. കെപിസിസി പ്രസിഡന്റിന് ഒത്ത നിലയിലാണ് ഇപ്പോൾ സതീശന്റെ പ്രവർത്തനമെന്നും ജയരാജൻ പറഞ്ഞു.
വി ഡി സതീശനും ആളുകളും നമ്മുടെ സ്ത്രീകളെ കയറി പിടിക്കുകയാണ്. എവിടെയൊക്കെയാ പിടിച്ചത്? ഇതൊന്നും ഞങ്ങൾ നോക്കി നിൽക്കില്ല. നിങ്ങൾ സ്ത്രീ എം എൽ എമാരെ കൈയേറ്റം ചെയ്തു. അവരെ അങ്ങേയറ്റം അധിക്ഷേപിച്ചുവെന്നും ജയരാജൻ പറഞ്ഞു.
യുഡിഎഫ് എം എൽ എമാർ വനിതാ എം എൽ എമാരെ അടിച്ച് ആശുപത്രിയിലാക്കി. ശിവൻകുട്ടിയെ ആക്രമിച്ച് ബോധം കെടുത്തി. നിങ്ങൾക്ക് എന്ത് മാന്യതയാണ് ഉള്ളതെന്നും ജയരാജൻ ചോദിച്ചു. നിയമസഭയിൽ അതിക്രമം നടത്തിയവർ ഉപദേശിക്കേണ്ട എന്ന വി ഡി സതീശന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു ഇ പി ജയരാജൻ.
Discussion about this post