ദോഹ: ഖത്തറിൽ കെട്ടിടം തകർന്ന് ഉണ്ടായ അപകടത്തിൽ മലയാളി ഗായകൻ മരിച്ചു. നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായി ആണ് മരിച്ചത്. 48 വയസായിരുന്നു.
ബുധനാഴ്ച രാവിലെ ഫൈസൽ താമസിച്ചിരുന്ന മൻസൂറയിലെ നാല് നില കെട്ടിടം തകർന്ന് വീഴുകയായിരുന്നു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയോടെ ഫൈസലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ബന്ധുക്കൾ ഹമദ് ജനറൽ ആശുപത്രി മോർച്ചറിയിലെത്തി ഫൈസലിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. മറ്റൊരാൾ കൂടി അപകടത്തിൽ മരിച്ചിരുന്നു. മികച്ച ചിത്രകാരൻ കൂടിയായിരുന്നു മരിച്ച ഫൈസൽ. നിലമ്പൂർ ചന്തകുന്ന് പാറപ്പുറവൻ അബ്ദുസമദ് ആണ് പിതാവ്. മാതാവ്: ഖദീജ, ഭാര്യ: റബീന, മക്കൾ: വിദ്യാർത്ഥികളായ റന, നദ, ഫാബിൻ, സഹോദരങ്ങൾ: ഹാരിസ്, ഹസീന
Discussion about this post