തൃശ്ശൂർ: വയോധികനെ പീഡിപ്പിച്ച കേസിൽ 67 കാരൻ അറസ്റ്റിൽ. പുത്തൻചിറ സദനംദേശത്ത് ചക്കാലയ്ക്കൽ വീട്ടിൽ മത്തായി ആണ് അറസ്റ്റിലായത്. 88 കാരനായ കിടപ്പ് രോഗിയെയാണ് മത്തായി പീഡനത്തിന് ഇരയാക്കിയത്.
ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. 88 കാരനെ പരിചരിക്കാൻ വിദേശത്തുള്ള മക്കളാണ് മത്തായിയെ ചുതലപ്പെടുത്തിയത്. ഇവർ രണ്ട് പേരും മാത്രമാണ് വീട്ടിൽ താമസം. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെ തുടർന്ന് 88 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ 88 കാരന്റെ ശരീരത്തിൽ പാടുകൾ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞു. ഇതിന് പിന്നാലെ ബന്ധുക്കൾ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു.
ദൃശ്യങ്ങളിൽ നിന്നും മത്തായി 88 കാരനെ ലൈംഗികമായി ഉപദ്രവിച്ചതായി വ്യക്തമായി. ഇതിന് പുറമേ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ പോലീസ് മത്തായിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ശേഷം മത്തായിയെ റിമാൻഡ് ചെയ്തു.
Discussion about this post