Thursday, June 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Culture

രാമസേതു കണ്ടുപിടിക്കാൻ ഇസ്രോ സഹായിക്കും; പൗരാണിക വിജ്ഞാന വ്യവസ്ഥ  വീണ്ടെടുക്കാനൊരുങ്ങി ചരിത്ര ഗവേഷണ കൗൺസിൽ

രാമസേതു ഉൾപ്പടെയുള്ള പുരാതന ചരിത്രകേന്ദ്രങ്ങൾ തിരിച്ചറിയാൻ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിനെ സഹായിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ ഒരുങ്ങുകയാണ് ഇസ്രോ.

by Brave India Desk
Mar 29, 2023, 11:19 am IST
in Culture
Share on FacebookTweetWhatsAppTelegram

രാമസേതു ഉൾപ്പടെ ചരിത്രപ്രധാന്യമുള്ള പൗരാണിക ഇടങ്ങൾ കണ്ടുപിടിക്കാൻ ചരിത്ര ഗവേഷണ കൗൺസിലിനെ ഇസ്രോ സഹായിക്കും. കാലങ്ങളായി ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലെ വിവാദവിഷയമായ രാമസേതുവും മറ്റ് പൗരാണിക കേന്ദ്രങ്ങളും കണ്ടെത്താനും പൗരാണിക വിജ്ഞാന വ്യവസ്ഥ സ്ഥാപിക്കാനും ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന് വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ ഒരുങ്ങുകയാണ് ഇസ്രോ.

ഹിന്ദു പുരാണങ്ങളിൽ പരാമർശിക്കുന്ന പുണ്യസ്ഥങ്ങൾ കണ്ടുപിടിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഉദ്യമത്തിന് ഊർജ്ജം പകരുന്ന ചില കണ്ടെത്തലുകൾ ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. അതിലൊന്നാണ് സരസ്വതി നദി വെറും സങ്കൽപ്പമല്ല, യഥാർത്ഥത്തിലുള്ള ഒരു നദിയായിരുന്നുവെന്ന കണ്ടെത്തൽ. ഉയർന്ന റെസല്യൂഷൻ ഉള്ള സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ പുരാണങ്ങളിൽ പറയുന്ന സരസ്വതി നദി ഒഴുകിയിരുന്ന പാത കണ്ടെത്താൻ കഴിഞ്ഞതായി ഇസ്രോ മേധാവി എസ് സോമനാഥ് വ്യക്തമാക്കിയിരുന്നു. സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ രാമസേതുവും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇസ്രോ. ലങ്കേശ്വരനായ രാവണനിൽ നിന്നും സീതയെ വീണ്ടെടുക്കാൻ കടൽ കടന്ന് ലങ്കയിലേക്ക് പോകാൻ വാനരപ്പടയുടെ സഹായത്താൽ  ശ്രീരാമൻ സൃഷ്ടിച്ചതാണ് രാമസേതു എന്നാണ് പുരാണങ്ങൾ പറയുന്നത്.  അതിനാൽത്തന്നെ ഭാരതത്തെ സംബന്ധിച്ചെടുത്തോളം രാമസേതു ചരിത്രപ്രധാന്യവും സാംസ്കാരിക പ്രാധാന്യവുമുള്ള ഇടമാണ്.

Stories you may like

ശാസ്ത്രത്തിന്റെ കണ്ടെത്തലുകളും അടിസ്ഥാനവുമെല്ലാം വേദങ്ങളാണ്; എന്നാൽ അവയെല്ലാം പിന്നീട് വിദേശീയരുടെ കണ്ടെത്തലുകളായി മാറ്റപ്പെട്ടുവെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

എൻവിഎസ്-01 വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ; ദൗത്യം ഈ മാസം തന്നെ

രാമസേതു കണ്ടുപിടിക്കാൻ കഴിയുമെങ്കിലും ഇത് മനുഷ്യനിർമ്മിതമാണോ അതോ പ്രകൃതിയിൽ നേരത്തേ ഉണ്ടായിരുന്നതാണോ എന്ന് കണ്ടെത്തണമെങ്കിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പോലുള്ള ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള വിദഗ്ധരുടെ സേവനം ആവശ്യമായി വരുമെന്ന് സോമനാഥ് പറഞ്ഞു. സൂര്യനാണ് സൗരയൂഥത്തിന്റെ കേന്ദ്രമെന്നും ബാക്കി ഗ്രഹങ്ങൾ സൂര്യനെ ചുറ്റുകയാണെന്നുമുള്ളത് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ ഭാരതീയർക്ക് അറിയാമായിരുന്നുവെന്നും ഇസ്രോ മേധാവി പറയുന്നു. പിന്നീട് ഭാരതത്തിൽ നിന്നും അറബികളായ സഞ്ചാരികൾ ഈ അറിവ് യൂറോപ്പിലേക്ക് എത്തിച്ചുവെന്നും വ്യാവസായിക വിപ്ലവകാലത്ത് ഐൻസ്റ്റൈനെയും ന്യൂട്ടണെയും പോലുള്ളവർ ഇക്കാര്യത്തെ കുറിച്ച് കൂടുതൽ പഠിച്ച് അറിവ് വികസിപ്പിക്കുകയായിരുന്നുവെന്നും സോമനാഥ് പറഞ്ഞു. ഭാരതീയർക്ക് അന്ന് തങ്ങളുടെ അറിവ് കൂടുതൽ വികസിപ്പിക്കാനോ അതിനെ കുറിച്ച് കൂടുതൽ പഠിക്കാനോ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: S SomanathIndian Council of Historical Researchancient knowledge systemSaraswati RiverisroRam Setu
Share5TweetSendShare

Discussion about this post

Latest stories from this section

‘ബ്രിട്ടീഷ് അധികാരകൈമാറ്റത്തിൻ്റെ പ്രതീകം; നെഹ്രുവിന് മൗണ്ട് ബാറ്റൺ നൽകിയ സ്വർണ്ണചെങ്കോൽ’; അറിയാം ചെങ്കോൽ ചരിത്രം

ഇന്ത്യയിലെ ഏറ്റവും നിഗൂഢമായ 5 ക്ഷേത്രങ്ങൾ: ശാസ്ത്രത്തിനുപോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ഇവിടുത്തെ രഹസ്യങ്ങൾ

കർണാടകയിലെ ഈ ഗ്രാമത്തിലുള്ളവർക്ക് പൂച്ചകൾ ദൈവങ്ങളാണ് !

പിതൃശാന്തിക്കായി തിലഹോമം, ഫലം സംതൃപ്ത ജീവിതം

Next Post

കൊൽക്കത്തയിലെ ഇതിഹാസം ; ഫോളോ ഓണിൽ നിന്ന് വിജയത്തിലേക്ക് ; ഇന്ത്യയെ ത്രസിപ്പിച്ച ടെസ്റ്റിന്റെ ചരിത്രം

Latest News

അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

കണ്ണൂരിൽ ട്രെയിനിൽ പൊട്ടിത്തെറി; അഗ്നിശമനസേന തീയണച്ചു; അട്ടിമറി സംശയിക്കുന്നുവെന്ന് റെയിൽവേ

കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി; സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട എഎ റഹീം ഓടിയത് കണ്ടംവഴി; തീവ്രത അളക്കുന്ന യന്ത്രവും പികെ ശശി വിഷയവും ഓർമ്മിപ്പിച്ച് കമന്റുകൾ

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു, അധിക്ഷേപിച്ചു; പോലീസിനെതിരെ ആത്മഹത്യക്കുറിപ്പ്; പിന്നാലെ ജീവനൊടുക്കി

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

സ്ഥാനക്കയറ്റം കിട്ടിയിട്ടും പണക്കൊതി തീർന്നില്ല; കൈക്കൂലി പേഴ്‌സിൽ വയ്ക്കുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ആലുവയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപാനി; കട തല്ലി തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies