മലയാളത്തിലെ മുൻനിര യുവ താരം, മല്ലു സിംഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മസിലളിയനായി മനസ്സിൽ ഇടംനേടിയ താരം, അഭിനേതാവ് ,പാട്ടുകാരൻ ,സിനിമാ നിർമ്മാതാവ്, അതെ വിശേഷണങ്ങൾ ഏറെയാണ് ഉണ്ണിമുകുന്ദന് …ഇപ്പോഴിതാ താരം തൻറെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു കുറിപ്പും വീഡിയോയും സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്
താൻ ആദ്യമായി ഓഡിഷനിൽ പങ്കെടുത്ത വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മെട്രോ മനോരമ സംഘടിപ്പിച്ച മിസ്റ്റർ ഹാൻഡ്‌സം എന്ന പരിപാടിയിൽ ഒരു സീൻ അഭിനയിച്ചു കാണിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. ഓഡിഷനിൽ വിജയിച്ചില്ലെങ്കിലും ജീവിതത്തിൽ തനിക്കെല്ലാം നേടാനായെന്നും സ്വപ്നം കണ്ട ചലച്ചിത്രമേഖലയിൽ ഒരു ദശാബ്ദത്തിലേറെയായി താനുമുണ്ടെന്നും ഉണ്ണി പറയുന്നു.
ഉണ്ണിമുകുന്ദന്റെ കുറിപ്പിന്റെ പൂർണ രൂപം:
“തങ്ങളുടെ ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കുന്ന എല്ലാവർക്കുമായി, എന്റെ സ്വപ്നങ്ങളിലേക്കുന്ന യാത്രയിലെ ഈ പഴയ വീഡിയോ പങ്കുവയ്ക്കുക ആണ്. വീഡിയോയിലെ ആ ഒഡിഷനിൽ ഞാൻ തോറ്റിരുന്നു. അന്ന് എന്റെ ഹൃദയം വല്ലാതെ തകർന്നു. പക്ഷേ ആ റിജക്ഷൻ ഞാൻ മനസിലേക്കല്ല തലയിലേക്ക് ആണ് എടുത്തത്. ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്തു. എന്റെ സ്വപ്നങ്ങളുടെ സൗന്ദര്യത്തിൽ വിശ്വസിച്ച് എന്റെ ആന്തരികതയെ പരിപോഷിപ്പിച്ചതിന്റെ വിജയമാണ് ഇന്ന്. കഠിനാധ്വാനം ചെയ്യുന്ന ആൺകുട്ടിയോട്/പെൺകുട്ടിയോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്, നിങ്ങൾ ഒരിക്കലും സ്വയം കൈവിടരുത്”, എന്നാണ് വീഡിയോയ്ക്ക് ഒപ്പം ഉണ്ണി മുകുന്ദൻ കുറിച്ചത്.
മാളികപ്പുറത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ഗന്ധർവ്വ ജൂനിയർ ആണ് ഉണ്ണിമുകുന്ദൻ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം.ഒരു ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആകുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
Discussion about this post