തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തക സുജയ പാർവതി 24 ന്യൂസിൽ നിന്നും രാജിവെച്ചു. ഔദ്യോഗിക സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് സുജയ പാർവതി രാജി പ്രഖ്യാപിച്ചത്.
‘നിരുപാധികമായ പിന്തുണക്ക് ഏവർക്കും നന്ദി. ഏറ്റവും കഠിനമായ പോരാട്ടത്തിനൊടുവിലാണ് ഏറ്റവും മധുരതരമായ വിജയം വരുന്നത്. ഇത് രാജി പ്രഖ്യാപിക്കാനുള്ള സമയം‘ എന്ന തലക്കെട്ടിലാണ് സുജയ പാർവതി രാജിവെച്ച വിവരം പങ്കുവെച്ചിരിക്കുന്നത്. എല്ലാ നല്ല ഓർമ്മകൾക്കും സഹപ്രവർത്തകർക്ക് നന്ദി പറയുന്നതായും സുജയ പാർവതി അറിയിക്കുന്നു.
https://twitter.com/sujayaparvathy/status/1642226986792947712
‘ഏറ്റവുമിരുണ്ട മേഘങ്ങൾക്ക് പിന്നിലും സൂര്യൻ പ്രകാശിക്കുന്നുണ്ട്. ഏറ്റവും കഠിനസാഹചര്യങ്ങളിലും അന്തർലീനമായ നന്മയുടെ ചില മൂല്യങ്ങൾ എപ്പോഴുമുണ്ട്‘ എന്ന കുറിപ്പും രാജി പ്രഖ്യാപനത്തോടൊപ്പം സുജയ പാർവതി കൂട്ടിച്ചേർത്തിട്ടുണ്ട്.
വനിതാ ദിനത്തിൽ ബി എം എസ് വേദിയിൽ പ്രസംഗിച്ചതിന് 24 ന്യൂസ് വാർത്താ എഡിറ്റർ ആയിരുന്ന സുജയ പാർവതിയെ സ്ഥാപനം സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ ബി എം എസ് ഉൾപ്പെടെയുള്ള സംഘടനകളും വലത് മാദ്ധ്യമ കൂട്ടായ്മകളും ശക്തമായ പ്രക്ഷോഭം നടത്തി സുജയ പാർവതിക്കുള്ള ഐക്യദാർഢ്യം വ്യക്തമാക്കിയിരുന്നു. തുടർന്ന് 24 ന്യൂസ് സുജയ പാർവതിയെ തിരിച്ചെടുക്കുകയായിരുന്നു.
തിരികെ ജോലിയിൽ പ്രവേശിക്കാനെത്തിയ സുജയ പാർവതിയെ ബി എം എസ് പ്രവർത്തകർ മധുരം നൽകി സ്വീകരിച്ചിരുന്നു. കേരള മാദ്ധ്യമ പ്രവർത്തന രംഗത്തെ ഇരട്ടത്താപ്പും ജനാധിപത്യ വിരുദ്ധതയും പൊളിച്ചടുക്കിക്കൊണ്ടാണ് സുജയ പാർവതിയുടെ രാജി പ്രഖ്യാപനം.
Discussion about this post