കണ്ണൂർ: ആലപ്പുഴ- കണ്ണൂർ എക്‌സ്പ്രസിൽ യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിലെന്ന് സൂചന;. കണ്ണൂരിൽ വച്ചാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഡൽഹി-യുപി അതിർത്തി ഗ്രാമത്തിലെ മുഹമ്മദ് ഷെഹറൂഖ് സെയ്ഫി എന്നയാളെയാണ് പോലീസ് പിടിയിലായത്. ഇയാളാണ് ട്രെയിനിന് തീവെച്ചതെന്നാണ് വിവരം. മുഹമ്മദ് ഷെഹറൂഖ് സെയ്ഫിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
രേഖാചിത്രവുമായി സാമ്യമുള്ള ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ കേരള പോലീസും റെയിൽവേ പോലീസും പരിശോധന നടത്തിയിരുന്നു.
പ്രതിയുടെ മറ്റ് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളുടെ കുടുംബാംഗങ്ങളുമായി പോലീസ് ബന്ധപ്പെട്ടിരുന്നു. ഷെഹറൂഖ് സെയ്ഫി കേരളത്തിലെത്തിയിട്ട് അധിക ദിവസമായിട്ടില്ലെന്നാണ് കണ്ടെത്താൻ കഴിഞ്ഞിരിക്കുന്നത്.
റെയിൽവേ ട്രാക്കിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്നാണ് പോലീസിന് പ്രതിയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. ഇതിൽ വ്യക്തിപരമായ പല വിവരങ്ങളും ഉണ്ടായിരുന്നതായാണ് സൂചന.
Discussion about this post