തിരുവനന്തപുരം; ബലൂൺ വിഴുങ്ങിയ കുട്ടിയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. 9 വയസുകാരനായ അന്തിയൂർ സ്വദേശി ആദ്യത്യനാണ് മരിച്ചത്. താഴേകാഞ്ഞിരവിളാകം അൻസാർ മൻസിലിൽ സബിത രാജേഷ് ദമ്പതികളുടെ മകനാണ് ആദിത്യൻ
ഞായറാഴ്ച വൈകീട്ടാണ് കളിക്കുന്നതിനിടെ കുട്ടി അബന്ധത്തിൽ ബലൂൺ വിഴുങ്ങിയത്. പിന്നാലെ കുട്ടിയെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
Discussion about this post