കോട്ടയം : എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിൽ പ്രതികരിച്ച് ഫാദർ വർഗീസ് വള്ളിക്കാട്ട്. സാമ്പ്രദായിക രാഷ്ട്രീയക്കാരും വിവരസാങ്കേതിക വിദ്യയുടെ കാലത്തെ യുവതയും എങ്ങിനെ ചിന്തിക്കുന്നു, എങ്ങനെ രാഷ്ട്രീയത്തെ വിലയിരുത്തുന്നു, എന്തുകൊണ്ടു വഴിപിരിയുന്നു, എന്നദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
കോൺഗ്രസ് നേതൃത്വം, രാഷ്ട്രത്തെ നിർമ്മിക്കുന്ന രാഷ്ട്രീയം കയ്യൊഴിഞ്ഞെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രത്തെ നിർമ്മിക്കുന്ന രാഷ്ട്രീയം നെഞ്ചേറ്റിയ യുവതയുടെ നിലപാടാണ് അനിൽ ആന്റണിയുടെ ബിജെപി അംഗത്വമെന്നും അദ്ദേഹം വ്യക്തമാക്കി. നിഷേധാത്മക രാഷ്ട്രീയത്തെ യുവത തള്ളിക്കളയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കെസിബിസി മുൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായിരുന്നു വർഗീസ് വള്ളിക്കാട്ടിൽ
ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം
അനിൽ ആന്റണി ബി ജെ പി യിൽ??
സാമ്പ്രദായിക രാഷ്ട്രീയക്കാരും വിവരസാങ്കേതിക വിദ്യയുടെ കാലത്തെ യുവതയും എങ്ങിനെ ചിന്തിക്കുന്നു, എങ്ങനെ രാഷ്ട്രീയത്തെ വിലയിരുത്തുന്നു എന്തുകൊണ്ടു വഴിപിരിയുന്നു…????
കോൺഗ്രസ്സ് നേതൃത്വം കയ്യൊഴിഞ്ഞ ‘രാഷ്ട്രത്തെ നിർമിക്കുന്ന രാഷ്ട്രീയത്തെ’ നെഞ്ചിലേറ്റുകയും, നിഷേധാത്മക രാഷ്ട്രീയത്തെ തള്ളിക്കളയുകയും ചെയ്യുന്ന യുവതയുടെ നിലപാട് വ്യക്തമാക്കുന്ന രാഷ്ട്രീയ തീരുമാനം.
Discussion about this post