കാലങ്ങളായി സംവാദവിഷയമാകുന്ന ഒന്നാണ് സ്ത്രീയുടെയും പുരുഷന്റെയും ശാരീരിക ക്ഷമത തുല്യമാണോ അല്ലയോ എന്നത്. പലപ്പോഴും സ്ത്രീകളെക്കാൾ കായികാധ്വാനം കൂടുതലുള്ള കാര്യങ്ങൾ പുരുഷന്മാർ ചെയ്യാറുണ്ട്. എന്നാൽ വർധക്യത്തിലേക്ക് വരുമ്പോൾ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ വേഗത്തിൽ രോഗികളാകുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഇതിനുള്ള കാരണമാണ് രസം, വാർധക്യത്തിൽ പുരുഷന്മാർ വേഗം രോഗികൾ ആയിത്തീരാൻ കാരണം റിട്ടയര്മെന്റിന് ശേഷം പെട്ടെന്ന് നിത്യജീവിതത്തിൽ ഉണ്ടാകുന്ന ശൂന്യതയാണ്. ജോലിത്തിരക്കുകൾ നിരത്തി ആരോഗ്റ്റമുള്ള കാലത്ത് എല്ലാ ജോലികളും വീട്ടിലെ സ്ത്രീകളെ കൊണ്ട് ചെയ്യിക്കുന്ന പുരുഷന്മാർ റിട്ടയർമെന്റ് ആകുന്നതോടെ ഒറ്റപ്പെടുന്നു. ഓഫീസ് ജോലിക്കപ്പുറം എന്ത് ചെയ്യും എന്ന ചിന്തയ്ക്ക് ഒരു ഉത്തരം ആകുമ്പോഴേക്കും നല്ലൊരു ശതമാനം ആളുകൾ രോഗികൾ ആയിരിക്കും.
എന്നാൽ ജോലിയിൽ നിന്ന് വിരമിച്ചാലും സ്ത്രീകൾ ഗൃഹഭരണവും പേരക്കിടാങ്ങളെ പരിപാലിക്കലും പാചകവും ഒക്കെയായി ബിസി ആയിരിക്കും.അതിനാൽ തന്നെ തനിക്ക് ചെയ്യാൻ ഒന്നുമില്ലെന്ന ചിന്ത സ്ത്രീകൾക്കുണ്ടാകില്ല. അവരുടെ ആരോഗ്യം അതിനാൽ തന്നെ തകരാറിലാകുന്നുമില്ല. എന്നാലോ , ഇതിൽ ഒന്നിലും തലയിടാതെ വീടും ഓഫീസുമായി ജീവിച്ച പുരുഷന്മാർ പെട്ടെന്ന് ശൂന്യതയിൽ ആകുന്നു.
വീട്ടുകാര്യങ്ങളിൽ ഒന്നും ശ്രദ്ധിക്കാതെ ഓഫീസ് തന്നെ ശരണം എന്ന് കരുതി ജീവിക്കുന്ന പുരുഷന്മാർ ദീർഘകാല ജീവിതത്തെ മുൻനിർത്തി ഇനി എങ്കിലും ചിന്തകൾ മാറ്റിപ്പിടിക്കുകയും ഓഫിസ് ഇതര കാര്യങ്ങളിൽ വ്യാപൃതരാകുകയും ചെയ്യണമെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്.
Discussion about this post