കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ മദ്യവേട്ട. അനധികൃതമായി കടത്തിയ 440 കുപ്പി മദ്യം ആർപിഎഫ് പിടിച്ചെടുത്തു. നേത്രാവതി എക്സ്പ്രസിലാണ് സംഭവം. സ്ഫോടന വസ്തുക്കൾക്കായി നടത്തിയ തിരച്ചിലിനിടെയാണ് മദ്യക്കുപ്പികൾ പിടിച്ചെടുത്തത്.
ട്രെയിനിലെ ബർത്തിലും സീറ്റിനടിയിലും പെട്ടിയിലും ചാക്കിലുമാക്കി സുക്ഷിച്ച നിലയിലായിരുന്നു മദ്യം. ഗോവ നിർമ്മിത 131 ഫുൾ ബോട്ടിലുകളും 309 ക്വാട്ടർ ബോട്ടിലുകളുമാണ് പിടിച്ചെടുത്തത്. എന്നാൽ ഇത് കടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. പരിശോധന സമയത്ത് ട്രെയിനിൽ ഉണ്ടായിരുന്ന ആർക്കും ഇതിനെക്കിറിച്ച് അറിയില്ലായിരുന്നുവെന്ന് ആർപിഎഫ് സംഘം വ്യക്തമാക്കി.
തീവണ്ടിയിൽ കയറിയപ്പോൾ തന്നെ മദ്യം അവിടെ ഉണ്ടായിരുന്നതായി യാത്രക്കാർ പറഞ്ഞുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എലത്തൂര്‍ തീവണ്ടി തീവെപ്പ് കേസിന് പിന്നാലെ തീവണ്ടികളിലെ പരിശോധന ആര്‍പിഎഫ് ശക്തിപ്പെടുത്തിയിരിക്കുകയാണ്. പിടികൂടിയ മദ്യം തുടർനടപടികൾക്കായി എക്സൈസിന് കൈമാറി.
Discussion about this post