കോഴിക്കോട്: നിയമസഭാ സംഘർഷത്തിൽ കൈക്ക് പൊട്ടലുണ്ടായ സംഭവത്തിൽ തനിക്കെതിരെ അപകീർത്തി പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കാൻ ഒരുങ്ങി കെകെ രമ എംഎൽഎ. ഇതിന്റെ ഭാഗമായി, ദേശാഭിമാനി ഗിനപത്രം,സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സച്ചിൻദേവ് എംഎൽഎ എന്നിവർക്ക് വക്കീൽ നോട്ടീസ് അയച്ചു.
നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ മറുപടി നൽകുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ ഒരു കോടി രൂപയുടെ മാനനഷ്ടകേസും ക്രിമിനൽ കേസും ഫയൽ ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്. അഡ്വ. പി.കുമാരൻകുട്ടി മുഖേനയാണ് നോട്ടീസ് അയച്ചത്.
തന്റെ കൈക്ക് പൊട്ടലില്ല എന്ന പ്രസ്താവന പിൻവലിക്കണമെന്നാണ് രമയുടെ ആവശ്യം. പ്രതിപക്ഷ നേതാവിനോടടക്കം ആലോചിച്ച് എടുത്ത തീരുമാനമാണിതെന്ന് കൈ കെ രമ വ്യക്തമാക്കി.
Discussion about this post