തിരുവനന്തപുരം: ഇക്കുറി കാലവർഷത്തിൽ തെക്കൻ കേരളത്തിൽ ശരാശരിയിലും ഉയർന്ന മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എന്നാൽ വടക്കൻ കേരളത്തിൽ മഴ കുറവായിരിക്കും. മെയ് അവസാനത്തോടെ ഐഎംഡി പുറത്തിറക്കുന്ന പുതുക്കിയ പ്രവചനത്തിൽ ഇത് സംബന്ധിച്ചുള്ള അന്തിമ വിവരങ്ങൾ ഉണ്ടായേക്കാമെന്നാണ് വിവരം.
കഴിഞ്ഞ രണ്ട് വർഷമായി ആദ്യഘട്ട പ്രവചനത്തിൽ ശരാശരിയിലും ഉയർന്ന മഴ ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ മെയ് അവസാനത്തോടെയുള്ള പ്രവചനത്തിൽ ഇതിന്റെ തോത് കുറച്ചിരുന്നു. രാജ്യത്താകെ കാലവർഷം സാധാരണ നിലയിലായിരിക്കുമെന്നാണ് പ്രവചിച്ചത്.
ശരാശരിയിലും കുറവ് മഴയായിരിക്കും ഇക്കുറി ലഭിക്കുകയെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്‌കൈമെറ്റും പ്രവചിച്ചിരുന്നു. സമുദ്രോപരിതലത്തെ ചൂട് പിടിപ്പിക്കുന്ന പ്രതിഭാസമായ കാലവർഷത്തിന്റെ രണ്ടാം പകുതിയിൽ മഴയുടെ അളവിനെ ബാധിക്കാനിടയുണ്ട്. എന്നാൽ എൽനിനോ രൂപപ്പെട്ട എല്ലാ വർഷങ്ങളും മോശം കാലവർഷം ആയിരുന്നില്ല ഉണ്ടായിരുന്നത്. എൾനിനോ ഉണ്ടായിരുന്ന പല വർഷവും ശരാശരിയോ അതിലേറെയോ മഴ ലഭിച്ചിരുന്നു.
Discussion about this post