തിരുവനന്തപുരം : അന്താരാഷ്ട്ര മാദ്ധ്യമമായ അൽ ജസീറയ്ക്കെതിരെ തുറന്നടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനും ബിജെപി നേതാവുമായ അനിൽ ആന്റണി. വർഗീയ ആക്രമണങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് ഇത്തരം മാദ്ധ്യമങ്ങളാണെന്ന് അനിൽ ആന്റണി ട്വിറ്ററിൽ കുറിച്ചു.
രാമനവമിയോട് അനുബന്ധിച്ച് ഹിന്ദുക്കൾ മുസ്ലീങ്ങളുടെ കടകൾ അടിച്ചുതകർത്തുവെന്നും ആക്രമണം അഴിച്ചുവിട്ടുവെന്നുമാണ് അൽ ജസീറ പ്രചരിപ്പിച്ചത്. ജംഷഡ്പൂരിൽ നടന്ന ആക്രമണമാണ് ഇത്തരത്തിൽ വളച്ചൊടിച്ചത്. വാർത്തയുടെ വീഡിയോയും അനിൽ ആന്റണി പങ്കുവെച്ചിട്ടുണ്ട്.
Another outlet that is repeatedly trying to create divisiveness in India by inciting false narrations of communal passion and violence.
There is a reason why @AlJazeera and its affiliates were earlier blocked by countries including Israel, Saudi Arabia, United Arab Emirates,… https://t.co/2kBegDkJZO— Anil K Antony (Modiyude Kudumbam) (@anilkantony) April 12, 2023
ഇസ്രായേൽ, സൗദി അറേബ്യ, യുഎഇ, ഈജിപ്റ്റ്, ബഹ്റിൻ എന്നിവിടങ്ങളിൽ എന്തുകൊണ്ട് അൽ ജസീറയുടെയും അനുബന്ധ കമ്പനികളുടെയും പ്രവർത്തനം നിരോധിച്ചതെന്ന് ഇതിലൂടെ മനസിലാക്കാനാകും എന്നും അനിൽ ആന്റണി കുറിച്ചു. അൽ ജസീറയുടെ പ്രവർത്തനങ്ങൾ നിരവധി രാജ്യങ്ങൾ നിരോധിച്ചതിന്റെ കൂടുതൽ വിവരങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Discussion about this post