കാസർകോട് : ഗ്രേഡ് എസ്‌ഐയെ ക്വാട്ടേഴ്സിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ബൈജുവിനെ (54) ആണ് കാസർകോട് ട്രാഫിക് സ്റ്റേഷന് പുറകിലുള്ള ക്വാർട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്കെത്താത്തതിനെ തുടര്‍ന്ന് മറ്റ് പോലീസുകാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുടുംബത്തോടൊപ്പം കാസർകോട് തന്നെയാണ് വര്‍ഷങ്ങളായി താമസിച്ച് വന്നിരുന്നത്. ഒരുവര്‍ഷം മുമ്പ് ഭാര്യ സർക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയിരുന്നു. ഇതിനുശേഷം ബൈജു പോലീസ് ക്വാർട്ടേഴ്‌സിലേക്ക് താമസം മാറ്റി.
ബൈജുവിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇതാകാം മരണ കാരണമെന്നാണ് സംശയിക്കുന്നത്. കാസർകോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.
Discussion about this post