കൊച്ചി : ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളമാണെന്ന് ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. ചില മാദ്ധ്യമങ്ങൾ വ്യാജ വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. യോഗത്തിൽ അവർ ഒരു വാക്ക് പോലും സംസാരിച്ചിരുന്നില്ലെന്നും 60 ഓളം ഭാരവാഹികൾ ഇതിന് സാക്ഷിയാണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
കൊച്ചിയിൽ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ പ്രകാശ് ജാവദേക്കറും സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും വേദിയിലിരിക്കെ ശോഭാ സുരേന്ദ്ര പൊട്ടിത്തെറിച്ചു എന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. ഒന്നുകിൽ തനിക്ക് ജോലി തരിക, അല്ലെങ്കിൽ പ്രവർത്തിക്കാനനുവദിക്കുക എന്ന് വരെ ശോഭാ സുരേന്ദ്രൻ പറഞ്ഞു എന്ന ആരോപണങ്ങളും ഉയർന്നിരുന്നു.
എന്നാൽ ഇതെല്ലാം പച്ചക്കള്ളമാണെന്ന് ജാവദേക്കർ പറഞ്ഞു. ഒരു പ്രഭാരി എന്ന നിലയിലാണ് താനിത് വ്യക്തമാക്കുന്നത്. ശോഭാ സുരേന്ദ്രനെയും ബിജെപിയെയും നാണം കെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post