തിരുവനന്തപുരം: കേന്ദ്രം വന്ദേ ഭാരത് അനുവദിച്ചത് സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന വാദവുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി. കേരളത്തിന് പുതിയ വന്ദേഭാരത് അനുവദിക്കുകയാണെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ തള്ളലുമായി ദേശാഭിമാനി ഇറങ്ങിയത്. സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദ്ദനത്തിന് വഴങ്ങിയാണ് റെയിൽവേ വന്ദേഭാരത് കേരളത്തിന് അനുവദിച്ചതെന്ന് ദേശാഭിമാനി പറയുന്നു. പാളങ്ങളിലെ വളവുകൾ കാരണം വന്ദേഭാരത് വന്നാലും വേഗത്തിൽ പോകാനാകില്ലെന്ന കണ്ടെത്തലും ലേഖകൻ നടത്തിയിട്ടുണ്ട്.
”കേരളത്തിന് മാത്രം വന്ദേ ഭാരത് നിഷേധിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. വന്ദേഭാരത് വന്നാലും യാത്രയ്ക്ക് വേഗം കൂടില്ല. 75 കിലോമീറ്ററായിരിക്കും വന്ദേഭാരതിന്റെ ശരാശരി വേഗം. 110 കിലോമീറ്ററെങ്കിലും വേഗം കൈവരിക്കണമെങ്കിൽ സെമി ഹൈസ്പീഡ് ട്രാക്ക് നിർമിക്കണം. അത് ഉടൻ സാധിക്കില്ല. ട്രെയിൻ വന്നാൽ അന്താരാഷ്ട്രനിലവാരത്തിലുള്ള കോച്ചുകളിൽ യാത്ര ചെയ്യാമെന്നതുമാത്രമാണ് മെച്ചം. ഫലത്തിൽ കുറഞ്ഞ വേഗത്തിന് യാത്രക്കാർ ഉയർന്ന തുക ടിക്കറ്റ്ചാർജ് നൽകേണ്ടി വരുമെന്നും” ദേശാഭിമാനിയിൽ എഴുതിയിരിക്കുന്നു.
എന്നാൽ ഏഴ് മുതൽ ഏഴര മണിക്കൂർ കൊണ്ട് 501 കിലോമീറ്റർ ദൂരം പിന്നിടുന്ന ഒന്നിലധികം ടൈംടേബിളുകളാണ് ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിന് കൈമാറിയിരിക്കുന്നത്. 52 സെക്കന്റുകൾ കൊണ്ടാണ് വന്ദേഭാരത് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്. എട്ട് കോട്ടുകളുള്ള ട്രെയിൻ കൈമാറാനായിരുന്നു തീരുമാനമെങ്കിലും കേരളത്തിൽ 16 കാറുകളുള്ള രണ്ട് റേക്കുകളാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് രാത്രിയോടെ ചെന്നൈയിൽ നിന്നും വന്ദേഭാരത് തിരുവനന്തപുരത്തെത്തും. 22ാം തിയതി പരീക്ഷണ ഓട്ടം നടത്തിയ ശേഷം, 25ാം തിയതിയോടെയായിരിക്കും പ്രധാനമന്ത്രി വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.
Discussion about this post