വിജയവാഡ; ബിജെപിയെ പുറത്താക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ആന്ധ്രയിൽ സിപിഐ, സിപിഎം സംയുക്ത പ്രചാരണം. അംബേദ്കർ ജയന്തി ദിനത്തിൽ പ്രചാര ഭേരി എന്ന പേരിൽ റാലിയോടെ ആരംഭിച്ച പ്രചരണം 30 വരെ തുടരും.
പ്രതിപക്ഷം ഒന്നിച്ചാൽ മോദിയെ സിംഹാസനത്തിൽ നിന്നും താഴെയിറക്കാൻ കഴിയുമെന്ന് കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഉറപ്പുണ്ടെന്ന് പരിപാടിയിൽ പങ്കെടുത്ത സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി പറഞ്ഞു. ഇതിനായി മറ്റ് ശക്തികൾക്കൊപ്പം പോരാടാൻ സിപിഐയും സിപിഎമ്മും പ്രതിജ്ഞാബദ്ധമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
ജില്ലാതല റാലികൾ, 175 നിയമസഭാ മണ്ഡലങ്ങളിലും പ്രകടനം, പൊതുയോഗം തുടങ്ങിയവയാണ് ഇതിന്റെ ഭാഗമായി നടക്കുക. ഇരുപാർട്ടികളുടെയും പ്രവർത്തകർ വീടുകൾ കയറിയും പ്രചാരണം നടത്തും.
എംബിപി മൈതാനിയിലെ പൊതുസമ്മേളനത്തിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറിമാരായ കെ രാമകൃഷ്ണ, വി ശ്രീനിവാസറാവു, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യനാരായണ തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post