തിരുവനന്തപുരം : വന്ദേ ഭാരത് ഒരു ഗെയിം ചേഞ്ചറാണെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് കുറിപ്പുമായി സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് വിപിൻ മേക്കടമ്പ്. വന്ദേഭാരത് എന്നാൽ വേഗതമാത്രമല്ല എന്ന് വിപിൻ ചൂണ്ടിക്കാട്ടുന്നു. വേഗതയ്ക്ക് ഒപ്പം സുരക്ഷയ്ക്കും യാത്രാ സുഖത്തിനും മുന്തിയ പരിഗണന നൽകിയാണ് റെയിൽവേ എഞ്ചിനീയർ സുധാംശു മണിയും സംഘവും വന്ദേ ഭാരത് നിർമ്മിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് ഇന്ത്യയിൽ നിർമ്മിക്കുക വഴി ഇന്ത്യൻ എഞ്ചിനീയറിംഗിനും വ്യവസായത്തിനും ദിശാബോധവും ആത്മവിശ്വാസവും നൽകുക എന്ന ലക്ഷ്യവും വന്ദേ ഭാരതിന്റെ നിർമ്മാണത്തിനു പിന്നിലുണ്ടായിരുന്നുവെന്ന് വിപിൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. വന്ദേ ഭാരതിന്റെ മേന്മകളെക്കുറിച്ച് അതിന്റെ സാങ്കേതിക വിവരങ്ങൾ കൂടി വ്യക്തമാക്കി വിശദമായാണ് വിപിൻ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
വിപിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
Vande Bharat: A gamechanger.
വന്ദേ ഭാരത് ആണെല്ലോ ഇപ്പോഴത്തെ ചൂട് ചർച്ച. ചിലർക്ക് വേഗത പോരാ, ചിലർക്ക് ഇത് വെറും തട്ടിപ്പാണ് എന്ന അഭിപ്രായം. മറ്റു ചിലർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ. എന്തിനും ഏതിനും വിവാദങ്ങൾക്ക് പഞ്ഞമില്ലത്ത കേരളത്തിൽ വന്ദേ ഭാരതും വിവാദമായി.
ചർച്ചകളും ലേഖനങ്ങളും ഒരുപാട് കണ്ടു, ചിലർ ഊഹാപോഹങ്ങളിൽ രമിക്കുന്നു, ചില മുറി വൈദ്യന്മാർ വന്ദേ ഭാരതിനെ കൊല്ലുന്നു.
വേഗത മാത്രമാണ് യാത്ര എന്ന് കരുതുന്നവർ മുന്നോട്ട് വായിച്ചാൽ നിരാശപ്പെടേണ്ടി വരും.
ഇൻഡ്യൻ റെയിൽവേ എഞ്ചിനീയർ സുധാംശു മണിയും സംഘവും വേഗത മാത്രം മുന്നിൽ കണ്ട് അല്ല വന്ദേ ഭാരത് നിർമ്മിച്ചത്. വേഗതക്ക് ഒപ്പും സുരക്ഷയും, യാത്ര സുഖവും അവരുടെ മുന്തിയ പരിഗണന ആയിരുന്നു. അതിലുപരി ഈ ട്രയിനിൽ മുഴുവനായി ഇൻഡ്യയിൽ രൂപകൽപ്പന ചെയ്യ്തു ഇൻഡ്യയിൽ നിർമ്മിക്കുക വഴി ഇൻഡ്യൻ എൻജിനീയറിങ്ങിനും വ്യവസായത്തിനും പുതിയ ഒരു ദിശാബോധവും ആത്മവിശ്വാസവും നൽകുക എന്ന ലക്ഷവും ഉണ്ടായിരുന്നു.
വേഗത അല്ലാതെ വന്ദേ ഭാരതിന് എന്താണ് മേന്മ ?
വിശദവിവരങ്ങൾ അൽപം technical ആയതിൽ ക്ഷമിക്കുക.
Failure proof.
സാധാരണ ട്രെയിൻ powerന് വേണ്ടി ഒരു locomotiveനെ depend ചെയ്യുന്നു. Locomotive തകരാറിലായാൽ മറ്റൊരു എൻജിൻ കൊണ്ട് വന്ന് മാത്രമേ മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ. അത് ആ ട്രയിനെ മാത്രമല്ലാ മറ്റു് ട്രെയിനുകളെയും ബാധിക്കും. 2019 മുതൽ ഓടി തുടങ്ങിയ Vande Bharat ഇതും വരെ mid sectionൽ failure ആയിട്ടില്ല.
വന്ദേ ഭാരതിൻ്റെ ഏറ്റവും വലിയ മേന്മ അതിലെ വിവിധ systemsൻ്റെ redundancy ആണ്. അതായത് ഒരു system അല്ലെങ്കിൽ ഒരു equipment/ machine തകരാറിൽ ആയാൽ സമാനമായത് ഒന്ന് automatic ആയി ആ ജോലി ഏറ്റെടുക്കും. ഉദാഹരണത്തിന് മിക്ക systemsനും നാലോ അതിൽ അധികമോ stand by ഉണ്ട്. Vande Bharatൻ്റെ തലച്ചോർ എന്ന് വിശേഷിപ്പിക്കാവുന്ന computerന് മൂന്ന് stand-by ഉണ്ട്. ഇത് ഉൾപ്പെടെ 126 ചെറുതും വലുതുമായ computers ആണ് ട്രയിനെ നിയന്ത്രിക്കുന്നത്. വൈദ്യുതി എടുക്കുന്ന pantograph നാലെണ്ണം. Over head equipmentൽ നിന്നുള്ള വൈദ്യുതി നിലച്ചാലും 3 മണിക്കൂർ പ്രവർത്തിക്കുന്ന HAVC system.
അനാവശ്യമായി അപായ ചങ്ങല വലിച്ച് ഉണ്ടാകുന്ന സമയനഷ്ടം വന്ദേ ഭാരതിൽ ഉണ്ടാകില്ല. ചിത്രം രണ്ട് ശ്രദ്ധിക്കുക. 13.04.2023ൽ തിരുവനന്തപുരം ഡിവിഷനിൽ 24 മണിക്കൂറിൽ അപായ ചങ്ങല വലിച്ചിൻ്റെ details ആണ്. പലതും അനാവശ്യമായി വലിച്ചത് ആണ്. ഇത് മറ്റ് ട്രയികളുടെ സമയക്രമവും താളം തെറ്റിക്കും.
വന്ദേ ഭാരതിൽ അപായ ചങ്ങലക്ക് പകരം emergency push to talk system ആണ്. Emergency push button അമർത്തിയാൽ തൊട്ട് അടുത്തുള്ള camera push button അമർത്തിയ യാത്രക്കാരനെ focus ചെയ്യും. യാത്രക്കാരന് loco pilot / train managerമായി സംസാരിക്കാം. ട്രയിൻ നിർത്തേണ്ടത് ആണെങ്കിൽ മാത്രം നിർത്തിയാൽ മതി.
Quick acceleration.
0 to 160 Kmph എത്താൻ വേണ്ടത് 140 seconds. World leader. തൊട്ടുത്ത Siemens City sprinterന് വേണ്ടത് 150 seconds.
പുതിയ WAP7 locomotiveൻ്റെ power 6000 HP ആണ്, അത് deliver ചെയ്യുന്നത് 6 set wheelൽ ഘടിപ്പിച്ച 6 traction motor വഴിയാണ്. വന്ദേ ഭാരതിൻ്റെ 9000 HP ആണ്, അത് deliver ചെയ്യുന്നത് train setൽ distribute ചെയ്യ്തു ഇരിക്കുന്ന 32 tractor motor വഴിയാണ്. എത്ര തന്നെ കുത്തനെയുള്ള കയറ്റം ആയാലും അനായാസമായി കയറി പോകാൻ കഴിയും.
Automatic sliding door.
Loco pilot / Manger ഇവരാണ് ഇത് operate ചെയ്യുന്നത്. അനകൃതമായി ആർക്കും കയറാൻ കഴിയില്ല. മോഷണം വലിയ പരിധിവരെ തടയാൻ കഴിയും. Door close ആകാതെ ട്രയിൻ മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല. അതുകൊണ്ട് തന്നെ ട്രയിൻ പൂർണമായും നിന്നതിന് ശേഷം മാത്രമേ door open ചെയ്യാൻ കഴിയുകയുള്ളൂ. നീങ്ങി തുടങ്ങിയ ട്രയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഉണ്ടാകുന്ന അപകടം ഒഴിവാകും.
സുരക്ഷ.
തദ്ദേശീയമായി വികസിപ്പിച്ച anti collision system – Kavach.
8 മുതൽ 10 CCTV camera വീതം ഓരോ coachലും ഉണ്ട്.
UV sterilized germ free A/C system.
Level – 2 safety integration certification.
Better fire detection.
എല്ലാ coachesഉം advanced aerosol fire detection system ഉണ്ട്.
Aesthetic & ergonomic designed reclining Plush seats with foot rest. 180° തിരിക്കാൻ പറ്റുന്ന seats.
Improved air suspension for comfort.
Sound proof coach interior.
Plush interiors.
ഒരോ coachലും നാലു വീതം 32” GPS based infotainment system.
Free Wi-Fi with fully loaded infotainment.
എല്ലാ coachലും pantry area. അതിൽ Oven, Geyser, Chiller, deep freezer, bottle cooler ഉണ്ട്.
Diffused lighting. എല്ലാ seatലും feather touch reading lights, A/C control, USB & 3 pin charging sockets.
വെള്ളം കുറച്ച് ഉപയോഗിക്കുന്ന better vacuum toilets.
ഒരു കോച്ചിൽ നിന്നും മറ്റൊന്നിലേക്ക് പോകാനുള്ള safe & wide gangways.
Ambient noise controlled public. announcement system.
Wide window.
Graffiti free vinyl wrapping
.
List continues
എഴുത്ത് നീണ്ട് പോകുന്നത് കൊണ്ട് നിർത്തുന്നു. Training timeലും യാത്രയിലും മനസ്സിലാക്കിയത്.
Discussion about this post