ന്യൂഡൽഹി: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ച സംഭവം ഭീകരാക്രമണമെന്ന് സൈന്യം. ആക്രമണത്തിൽ 5 സൈനികർ വീരമൃത്യു വരിച്ചു. സൈനിക വാഹനത്തിന് നേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. ഭീകരവിരുദ്ധ ദൗത്യത്തിൽ പങ്കാളികളായിരുന്ന സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെ ആയിരുന്നു ആക്രമണം.
ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ വെച്ചായിരുന്നു ഭീകരാക്രമണം. ബി ജി സെക്ടറിലെ ഭട്ട ദുരിയൻ വനത്തിൽ വെച്ചാണ് സൈനിക വാഹനം ആക്രമിക്കപ്പെട്ടത്.
ആക്രമണം നടന്ന സ്ഥലത്ത് നിന്നുമുള്ള വീഡിയോ ദൃശ്യങ്ങൾ സൈന്യം ശേഖരിച്ചിട്ടുണ്ട്. വാഹനം നിമിഷം നേരം കൊണ്ട് കത്തിയമരുന്നതാണ് വീഡിയോയിൽ കാണുന്നത്.
മുതിർന്ന സൈനിക ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആക്രമണം നടന്ന സ്ഥലത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.
Discussion about this post