കോഴിക്കോട്: വാഹന മോഷണവും ക്ഷേത്ര മോഷണവും പതിവാക്കിയ അച്ഛനും മക്കളും പിടിയിൽ. കുറ്റിക്കാട്ടൂർ സ്വദേശി തായിഫ്, ഫറോക്ക് സ്വദേശി ഫൈസൽ, മക്കളായ ഷിഹാൽ, ഫാസിൽ എന്നിവരാണ് നല്ലളത്ത് പിടിയിലായത്. ഈ മാസം പതിനാലാം തിയതി പുലർച്ചെ കൊളത്തറ സ്വദേശിയുടെ വീട്ടുമുറ്റത്ത് നിർത്തിവച്ചിരുന്ന ബൈക്ക് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
മോഷ്ടിച്ച ബൈക്ക് മലപ്പുറത്തും ഫറോക്കിലുമാണ് സൂക്ഷിച്ചിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ ബൈക്കിന്റെ നമ്പർ മാറ്റിയാണ് സംഘം ഉപയോഗിച്ചിരുന്നത്.
അമ്പലത്തിലെ മോഷണം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായത്. ഇവരിൽ രണ്ടു പേർ വാഹന മോഷണക്കേസുകളിൽ ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കകം ആണ് വീണ്ടും പിടിയിലാകുന്നത്.
Discussion about this post