കൊല്ലം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന എ ഐ ക്യാമറകൾ വഴിയുള്ള ഗതാഗത പരിഷ്കരണത്തിനെതിരെ ഭരണപക്ഷ എം എൽ എ ആയ കെ ബി ഗണേഷ് കുമാർ രംഗത്ത്. നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണും. എന്നാൽ എല്ലാവർക്കും കാറ് വാങ്ങാൻ പാങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭാര്യക്കും ഭർത്താവിനുമൊപ്പം കുഞ്ഞിനെ ബൈക്കിൽ കൊണ്ടു പോകുന്നതിന് ഫൈൻ അടിക്കുന്നത് ദ്രോഹമാണ്. പ്രായോഗികമല്ലാത്ത പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കുമെന്നും കെ ബി ഗണേഷ് കുമാർ എം എൽ എ പറഞ്ഞു.
അതേസമയം സർക്കാർ സ്ഥാപിക്കുന്ന എ ഐ ക്യാമറകൾക്കെതിരെ വലിയ തോതിലുള്ള വിമർശനമാണ് സാധാരണക്കാർ ഉന്നയിക്കുന്നത്. ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തിയ ശേഷം പോരേ ഇത്തരം പരിഷ്കാരങ്ങൾ എന്നാണ് ഭൂരിഭാഗം പേരുടെയും ചോദ്യം. ഓട്ടോ റിക്ഷാ ജീവനക്കാരും ഇരുചക്ര വാഹന യാത്രികരുമാണ് പ്രധാനമായും വിമർശനങ്ങൾ ഉന്നയിക്കുന്നത്. എ ഐ ക്യാമറകൾ സ്ഥാപിക്കുന്നതിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷവും വിമർശനം കടുപ്പിച്ചിട്ടുണ്ട്.
Discussion about this post