ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ ആളുകളുടെ പേടിസ്വപ്‌നമായി മാറിയ അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് ആരംഭിച്ച ദൗത്യം വിജയത്തിലേക്ക്. മയക്കുവെടിയേറ്റ ആന മയങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ കുങ്കി ആനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ പ്രദേശത്ത് നിന്ന് മാറ്റാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഉദ്യോഗസ്ഥരെല്ലാം അരിക്കൊമ്പന്റെ തൊട്ടരികിൽ എത്തിയിട്ടുണ്ട്. കുങ്കി ആനകളും ഇവർക്കൊപ്പമുണ്ട്.
ആദ്യ തവണ മയക്കുവെടി വെച്ചെങ്കിലും അത് ഫലിച്ചില്ല. തുടർന്ന് ബൂസ്റ്റർ ഡോസ് ഉപയോഗിച്ചപ്പോഴാണ് അരിക്കൊമ്പൻ മയങ്ങിയത്. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറൻസിക് സർജൻ ഡോ. അരുൺ സഖറിയ വെടിവെച്ചത്.
ആനയെ അവിടെ നിന്നും കൊണ്ടുപോകാനുള്ള നടപടികളിലേക്കാണ് നീങ്ങുന്നത്. അനിമൽ ആംബുലൻസ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കുങ്കി ആനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ ആംബുലൻസിലേക്ക് തള്ളിക്കയറ്റും. ഇവിടേക്ക് റോഡ് നിർമ്മിക്കുന്നതിന് വേണ്ടി ജെസിബികളും എത്തിച്ചു. ചൂടുള്ള സമയമായതിനാൽ ആനയെ നനയ്ക്കുന്നതിനായി വെള്ളവും എത്തിച്ചിട്ടുണ്ട്.
Discussion about this post