ചെന്നൈ: മരിച്ചു കഴിഞ്ഞാൽ തന്നെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്ന് നടി ഷീല. ചിതാഭസ്മം ഭാരതപുഴയിൽ ഒഴുക്കണമെന്നും അവർ പറഞ്ഞു.ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ മനസ് തുറന്നത്. മരണശേഷം മൃതശരീരം ദഹിപ്പിക്കുന്നത്, ഹിന്ദു സംസ്‌കാരത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.
നമ്മുടെ ശരീരം എന്തിനാണ് പുഴുകുത്തി കിടക്കുന്നത്. അതോടുകൂടി തീർന്ന് എല്ലാ വർഷവും നമ്മളെ ഇഷ്ടപ്പെടുന്നവർ കല്ലറയിൽ പൂവ് വയ്ക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യും.അവർ അത് ചെയ്യുമെന്ന് എന്താണ് ഉറപ്പ്. അതിലും നല്ലത് എന്നെ ഞാനാക്കിയ ഈ കേരളത്തിലേക്ക് എന്റെ ചാമ്പൽ ഒഴുക്കിക്കളയണം. എന്നെ കത്തിച്ചുകളയണം എന്നത് എനിക്ക് നിർബന്ധമാണെന്ന് ഷീല പറഞ്ഞു.
ഹിന്ദുക്കൾ പോലും പോകാത്ത അത്ര അമ്പലങ്ങളിൽ പോയിട്ടുണ്ട്. ഒറ്റയ്ക്ക് പോയി സമാധാനത്തോടെ ഇരുന്ന് പ്രാർത്ഥിക്കാനാണ് ഇഷ്ടം. പബ്ലിസിറ്റിക്കു വേണ്ടി പോകാൻ ഇഷ്ടമില്ലെന്നും അവർ വ്യക്തമാക്കി.
Discussion about this post