തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന് സുരക്ഷ കൂട്ടുമെന്ന് ആർപിഎഫ്. വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായ സംഭവത്തിന് പിന്നാലെയാണ് ആർപിഎഫിന്റെ ഈ നിർണായക നടപടി.
വന്ദേഭാരത്, തിരൂർ-തിരുനാവായ ഭാഗത്ത് എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. സി4 കോച്ചിന്റെ ചില്ലിൽ വിള്ളലുണ്ടായിട്ടുണ്ട്. ആക്രമണത്തിൽ ആർപിഎഫ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ ബാക്കിപത്രമാണ് ഇന്നുണ്ടായ കല്ലേറെന്നാണ് സൂചന. ഉദ്ഘാടന ദിവസം തന്നെ, വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ ട്രെയിനിൽ ഒട്ടിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രശ്‌നം സൃഷ്ട്ടിച്ചിരുന്നു. ട്രെയിൻ ഷൊർണൂരെത്തിയപ്പോളാണ് കോൺഗ്രസുകാർ വന്ദേഭാരതിനെ പോസ്റ്റർ ഒട്ടിച്ച് വൃത്തികേടാക്കിയത്. വികെ ശ്രീകണ്ഠൻ എംപിയുടെ ആവശ്യപ്രകാരമാണ് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചതെന്ന വാദം ഉയർത്തിയായിരുന്നു പോസ്റ്റർ ഒട്ടിച്ചത്.
Discussion about this post