കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോഴിക്കോട്ടെ ബിജെപി നേതാക്കൾക്കൊപ്പമായിരുന്നു ഇന്നലെ അദ്ദേഹം മാമുക്കോയയുടെ വീട്ടിലെത്തിയത്.
ബിജെപി കോഴിക്കോട് ജില്ലാ അധ്യക്ഷൻ വി. കെ സജീവൻ, പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ് എന്നിവരും കെ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്നു. മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാറുമായി ദീർഘനേരം സംസാരിച്ച ബിജെപി അധ്യക്ഷൻ കുടുംബാംഗങ്ങളെയും ദു:ഖം അറിയിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ, നടനും മുൻ എംപിയുമായ സുരേഷ് ഗോപി, തുടങ്ങിയവരും മാമുക്കോയയുടെ വസതിയിലെത്തിയിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മാമുക്കോയയുടെ അന്ത്യം.
Discussion about this post