എറണാകുളം: അന്ന ബെന്നും അർജുൻ അശോകനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ‘ത്രിശങ്കു’വിന്റെ ഓഡിയോ ലോഞ്ച് നടന്നു. കൊച്ചിയിൽവച്ചായിരുന്നു ഓഡിയോ ലോഞ്ച് നടന്നത്. ഗാനങ്ങൾ തിങ്ക് മ്യൂസിക്കിൽ ലഭ്യമാണ്.
നവാഗതനായ അച്യുത് വിനായക് സംവിധാനം ചെയ്യുന്ന മുഴുനീള ഹാസ്യ ചിത്രമാണ് ത്രിശങ്കു. അൽബെർഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന പരിപാടിയിൽ വിഖ്യാത സംവിധായകരായ ശ്രീറാം രാഘവൻ, ശ്യാമപ്രസാദ്, വാസൻ ബാല എന്നിവരുൾപ്പെടെ മലയാള സിനിമയിലെ നിരവധി പ്രമുഖർ പങ്കെടുത്തു. പരിപാടിയിൽ സന്നിഹിതരായിരുന്ന പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ഗാനങ്ങൾക്ക് ലഭിച്ചത്.
‘അന്ധാധൂൻ’, ‘മോണിക്ക ഒ മൈ ഡാർലിംഗ്’ തുടങ്ങിയ സിനിമകളാൽ ശ്രദ്ധേയമായ മാച്ച്‌ബോക്സ് ഷോട്സ് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് ‘ത്രിശങ്കു’. സഞ്ജയ് രൗത്രേയും സരിതാ പാട്ടീലുമാണ് നിർമാതാക്കൾ. ഇന്ത്യൻ നവതരംഗ സിനിമാ സംവിധായകൻ ശ്രീറാം രാഘവനാണ് മാച്ച്‌ബോക്സ് ഷോട്‌സിന്റെ മെന്റർ. മാച്ച്‌ബോക്സ് ഷോട്‌സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്ക് പുറമെ ലകൂണ പിക്‌ചേഴ്‌സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്‌ചേഴ്സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, ഫാഹിം സഫർ, ശിവ ഹരിഹരൻ, കൃഷ്ണകുമാർ, ബാലാജി മോഹൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയേഷ് മോഹനും അജ്മൽ സാബുവും ചേർന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രാകേഷ് ചെറുമഠം. പാട്ടുകളും പശ്ചാത്തല സംഗീതവും ജെകെയുടേതാണ്. ധനുഷ് നായനാർ ആണ് സൗണ്ട് ഡിസൈൻ. ഇ4എന്റർടൈൻമെന്റിലൂടെ എ.പി ഇന്റർനാഷണൽ ആണ് ചിത്രം വിതരണം ചെയ്യുന്നത്. തിങ്ക് മ്യൂസിക് ആണ് ഗാനങ്ങൾ റിലീസ് ചെയ്യുന്നത്.
Discussion about this post