തിരുവനന്തപുരം:കെഎസ്ആർടിസിയിൽ പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു. ഇന്ന് രാത്രി 12 മണി മുതൽ നാളെ രാത്രി 12 വരെയാണ് ബിഎംഎസ് പണിമുടക്കുന്നത്. ”സമരം അംഗീകരിക്കില്ല. സമരം മൂന്ന് ദിവസത്തെ സർവീസിനെ ബാധിക്കും. ഒരുമിച്ച് ശമ്പളം വേണമെന്ന് ഒരു തൊഴിലാളിയും ഇതുവരെ എഴുതി നൽകിയിട്ടില്ലെന്നും” മന്ത്രി പറഞ്ഞു.
ബിഎംഎസിന് പുറമെ സിഐടിയുവും ഐഎൻടിയുസിയും ഇന്നലെ സംയുക്തസമരം നടത്തിയിരുന്നു. ശമ്പള വിതരണം പൂർത്തിയാകുംവരെ തുടർസമരങ്ങളുണ്ടാകുമെന്നാണ് സംഘടനകൾ വ്യക്തമാക്കിയിട്ടുള്ളത്. ശമ്പളം ഗഡുക്കളായി നൽകുന്നതിൽ പ്രതിഷേധിച്ചാണ് 24 മണിക്കൂർ പണിമുടക്ക്. മുഴുവൻ ശമ്പളവും മെയ് അഞ്ചിന് നൽകുമെന്നാണ് മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചിരുന്നത്.
ശമ്പള പ്രതിസന്ധിയിൽ പരിഹാരം കാണാൻ മുഖ്യമന്ത്രിയുമായി രണ്ട് തവണ യൂണിയനുകൾ യോഗവും ചേർന്നു. എന്നാൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ വന്നതോടെയാണ് സംഘടനകൾ സമരത്തിലേക്ക് കടന്നത്. ശമ്പളം കൃത്യമായി നൽകുക, കെഎസ്ആർടിസിയെ തകർക്കുന്ന നടപടികൾ പിൻവലിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങളാണ് സംഘടനകൾ പ്രധാനമായും ഉന്നയിക്കുന്നത്.
Discussion about this post