എറണാകുളം: സിനിമാ സെറ്റിലെ ലഹരി ഉപയോഗം ഭയന്നാണ് സിനിമയിൽ അഭിനയിക്കാൻ മകനെ അനുവദിക്കാത്തതെന്ന ടിനി ടോമിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. മകന് ബോധമുണ്ടെങ്കിൽ ലഹരി ഉപയോഗിക്കില്ല. ഇതൊന്നും ആരും വായിൽ കുത്തിക്കേറ്റി തരില്ലെന്നും ധ്യാൻ പറഞ്ഞു.
ഒരാൾ നശിക്കണമെന്ന് തീരുമാനിച്ചാൽ തീർച്ഛയായും നശിക്കും. മയക്കുമരുന്ന് ആരും വായിൽ കുത്തിത്തിരുകി തരില്ല. ടിനി ടോമിന്റെ മകന് ബോധമുണ്ടെങ്കിൽ ഉപയോഗിക്കില്ല. ചുരുക്കത്തിൽ കഥയും ബോധവുമുള്ള ആൾ ആണെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്നും ധ്യാൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കേരള സർവ്വകലാശാല യുവജനോത്സവം ഉദ്ഘാടനത്തിന്റെ വേദിയിൽവച്ചായിരുന്നു ടിനി ടോമിന്റെ പരാമർശം. ഒരു പ്രമുഖ നടന്റെ മകനായി ഒരു സിനിമയിൽ അഭിനയിക്കാൻ മകന് അവസരം ലഭിച്ചിരുന്നു. എന്നാൽ ഭാര്യ വിട്ടില്ല. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം ഭയന്നാണ് ഇതിന് ഭാര്യ തയ്യാറാകാതിരുന്നത്. തങ്ങൾക്ക് ആകെ ഒരു മകൻ മാത്രമാണ് ഉള്ളതെന്നുമായിരുന്നു ടിനി ടോമിന്റെ പരാമർശം.
നിലവിൽ സിനിമാ സെറ്റിലെ ലഹരി ഉപയോഗം സംബന്ധിച്ച ആരോപണങ്ങളും വിവാദങ്ങളും കൊഴുക്കുകയാണ്. ഇതിനിടെയായിരുന്നു ടിനി ടോമിന്റെ വെളിപ്പെടുത്തൽ. ഇത് വിവാദത്തിലേക്കും വഴിവച്ചിരുന്നു.
Discussion about this post