കൊച്ചി:മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഡിനോ ഡെന്നിസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘ബസൂക്ക’യുടെ ചിത്രീകരണം ആരംഭിച്ചു. കൊച്ചി വെല്ലിംഗ്‌ടൺ ഐലന്റിൽ സാമുദ്രിക ഹാളിൽ ചിത്രത്തിന്റെ പൂജ നടന്നു. കലൂർ ഡെന്നിസ്, കമൽ, ബി ഉണ്ണികൃഷ്‍ണൻ, ഷാജി കൈലാസ്, ജോസ് തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ ആദ്യ ക്ലാപ് ഷാജി കൈലാസ് നിർവഹിച്ചു.
സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്ന് നിർമിക്കുന്ന ചിത്രംഗെയിം ത്രില്ലർ ജോണറിൽപ്പെടുന്നതാണ്. കൊച്ചി, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിലാണ്’ബസൂക്ക’യുടെ ചിത്രീകരണം നടക്കുന്നത്.
പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂടി ബസൂക്കയ്ക്കുണ്ട്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, യാക്കോ, സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ (ബിഗ് ബി ഫെയിം) ജഗദീഷ്, ഡീൻ സെന്നിസ്, ദിവ്യാ പിള്ള, ഐശ്വര്യാ മേനോൻ . തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.
മിഥുൻ മുകുന്ദനാണ് സംഗീതസംവിധാനം,ഛായാഗ്രഹണം – നിമേഷ് രവി. എഡിറ്റിംഗ് -നിഷാദ് യൂസഫ്. കലാസംവിധാനം -അനിസ് നാടോടി. മേക്കപ്പ് – ജിതേഷ് പൊയ്യ. കോസ്റ്റ്യൂം – ഡിസൈൻ -സമീരാ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുജിത് സുരേഷ് – പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ഷെറിൻ സ്റ്റാൻലി, രാജീവ് പെരുമ്പാവൂർ. പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു.ജെ.
Discussion about this post