ബംഗളൂരു: വാശിയേറിയ പോരാട്ടം നടന്ന കർണാടകയിൽ ബിജെപി ഭരണ തുടർച്ച നേടുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് സുവർണ ന്യൂസ് 24×7 നും ജൻകി ബാത്തും സംയുക്തമായി പ്രസിദ്ധീകരിച്ച എക്‌സിറ്റ് പോൾ ഫലമാണ് കർണാടകയിൽ ബിജെപി ഭരണതുടർച്ച നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്.
സുവർണ ന്യൂസ് പ്രസിദ്ധീകരിച്ച എക്‌സിറ്റ് പോൾ പ്രകാരം ഭരണകക്ഷിയായ ബിജെപി 94- 117 സീറ്റുകൾ വരെ നേടും. കോൺഗ്രസ് 91-106 സീറ്റുകളും ജെഡിഎസ് 14-24 സീറ്റുകൾ നേടും. ജൻ കി ബാത് എക്‌സിറ്റ് പോൾ പ്രകാരം ബിജെപി 94 മുതൽ 117 സീറ്റുകൾ വരെ നേടുമ്പോൾ ബിജെപി 91 മുതൽ 106 സീറ്റുകൾ വരെ നേടും വലിയ മത്സരം കാഴ്ച വയ്ക്കുമെന്ന് പ്രതീക്ഷിച്ച ജെഡിഎസ് 14-24 സീറ്റുകളിലേക്ക് ഒതുങ്ങും.
ന്യൂസ് നാഷൻ സിജിഎസ് എക്‌സിറ്റ് പോൾ പ്രകാരം ബിജെപിയ്ക്ക് 114 സീറ്റുകളും കോൺഗ്രസ് 86 സീറ്റും നേടുമ്പോൾ ജെഡിഎസ് 21 സീറ്റുകളിൽ ഒതുങ്ങും.
കർണാടകയിൽ ഇന്ന് വൈകിട്ട് 5 മണി വരെ 65.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്., ബിബിഎംപി (സെൻട്രൽ) 50.10%, ബിബിഎംപി (നോർത്ത്) 50.02%, ബിബിഎംപി (സൗത്ത്) 48.63%, ബെംഗളൂരു അർബൻ 52.19%. എന്നിങ്ങനെയാണ് പോളിംഗ് നിരക്ക്.
അതേസമയം പി മാർക്യു എക്‌സിറ്റ് പോളും റിപ്പബ്ലിക് ടിവി പി മാർക്കും കർണാടകയിൽ തൂക്ക് മന്ത്രിസഭയാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപി 85-100 സീറ്റുവരെ നേടുമെന്ന് രണ്ട് എക്‌സിറ്റ് പോളുകളും പ്രവചിക്കുമ്പോൾ, കോൺഗ്രസ് 94-108 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. സീ ന്യൂസ് എക്‌സിറ്റ് പോളിൽ കോൺഗ്രസിനാണ് മുൻതൂക്കം. പാർട്ടി 103 മുതൽ 118 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 79-94 സീറ്റുകളും ജെ.ഡി.എസ് 25-33 സീറ്റുകളും മറ്റുള്ളവർ 2-5 സീറ്റുകളും നേടുമെന്നാണ് പ്രവചനം.
ആകെ 224 നിയമസഭ മണ്ഡലങ്ങളുള്ള കർണാടകയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. അഞ്ച് മണി വരെയുള്ള കണക്ക് പ്രകാരം 65.69 ശതമാനം പേരാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. ആകെ 2615 സ്ഥാനാർത്ഥികളും 5 കോടി 30 ലക്ഷം വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽ 2,67,28,053 പുരുഷന്മാരും 2,64,00,074 പേർ സ്ത്രീകളുമാണ്. സംസ്ഥാനത്താകെ 58,545 പോളിങ് സ്റ്റേഷനുകളായിരുന്നു സജ്ജീകരിച്ചത്.
Discussion about this post