തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മോഖ രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിൽ രാവിലെയോടെയായിരുന്നു ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വരും മണിക്കൂറുകളിൽ കാറ്റ് ശക്തി പ്രാപിക്കും. അതിതീവ്ര ചുഴലിക്കാറ്റായി മാറാനാണ് സാദ്ധ്യത. മണിക്കൂറിൽ 160 കിലോ മീറ്റർവരെ വേഗം കൈവന്നേക്കാം. ബംഗാൾ ഉൾക്കടലിൽ നിന്നും ദിശമാറി വടക്ക്- വടക്ക് കിഴക്ക് ദിശയിലാണ് കാറ്റ് സഞ്ചരിക്കുക.
നാളെ വൈകുന്നേരത്തോടെയാകും മദ്ധ്യ ബംഗാൾ ഉൾകടലിൽ അതി തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിക്കുക. മെയ് 14 ഓടെ ശക്തി കുറയാൻ തുടങ്ങുന്ന മോഖ അന്നേ ദിവസം രാവിലെ ബംഗ്ലാദേശിനും മ്യാൻമറിനും ഇടയിൽ പരമാവധി 145 കിലോ മീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാദ്ധ്യതയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Discussion about this post