കോഴിക്കോട്: കൊട്ടാരക്ക താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസിന്റെ മരണത്തിന് സംസ്ഥാന സർക്കാരാണ് ഉത്തരവാദിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയിരിക്കുന്നു. സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായി പിണറായി സർക്കാർ രണ്ടാം വാർഷികം ആഘോഷിക്കുന്ന മെയ് 20 ന് ബിജെപി കരിദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാരാർജി ഭവനിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
മയക്കുമരുന്നിന് അടിമപ്പെട്ട അക്രമികൾ സംസ്ഥാന വ്യാപകമായി ആക്രമണങ്ങൾ നടത്തുന്നു. ഇതിൽ ഏറ്റവും അവസാനത്തേത് ആണ് വന്ദനയുടേത്. പോലീസ് പരാജയപ്പെട്ട അവസ്ഥ. ആക്രമണം ഉണ്ടാകുമ്പോൾ പോലീസ് ഓടി രക്ഷപ്പെട്ടു.ബഹുമാനപ്പെട്ട കോടതി പോലും ചോദിച്ചു. പോലീസിന്റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നില്ലേ എന്ന്. ക്രമസമാധാന നില പാലിക്കേണ്ട പോലീസിന് എന്ത് പരിശീലനമാണ് പിണറായി സർക്കാർ നൽകുന്നത്. മയക്കുമരുന്നിന് അടിമകളായ മനോരോഗികളെ നിലയ്ക്ക് നിർത്താൻ എന്ത് ശ്രമമാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്.
ഗുരുതരമായി പരിക്കേറ്റ വന്ദനയ്ക്ക് പ്രാഥമിക ചികിത്സ നൽകാൻ പോലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൗകര്യമില്ലായിരുന്നു. 60 കിലോ മീറ്റർ അകലെയുള്ള മറ്റൊരു ആശുപത്രിയിൽ എത്തിച്ചാണ് ചികിത്സ നൽകിയത്. ഭരണ സംവിധാനത്തിന്റെ പരാജയമാണ് ഇത്. കൊല്ലം ജില്ലയിൽ ഇതിന് മുൻപും ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. മാഫിയകൾ സംസ്ഥാനത്ത് അഴിഞ്ഞാടുന്നു. വന്ദന ദാസിന്റെ മരണത്തിന് സർക്കാരാണ് ഉത്തരവാദി. ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ സർക്കാരിന് കഴിയില്ല. എന്നിട്ട് ആശുപത്രിയിൽ പോലീസ് മുഖ്യമന്ത്രി നാടകം കളിക്കുന്നവെന്നും സുരേന്ദ്രൻ പറഞ്ഞു.
ആശുപത്രികളിൽ സുരക്ഷ ഒരുക്കാൻ സർക്കാരിന് കഴിയുന്നില്ല. എന്നിട്ട് ആരോഗ്യമന്ത്രി പറയുന്നത് ആക്രമണങ്ങൾ ചെറുക്കാൻ എക്‌സ്പീരിയൻസ് ഇല്ലെന്നാണ്. ഒരു മാദ്ധ്യമ പ്രവർത്തക ആയിരുന്ന വീണാ ജോർജിന് ഇങ്ങനെ നീചമായി എങ്ങനെ പെരുമാറാൻ കഴിയുന്ന?. കളരിക്ക് പോകണോ? കുംഫുവും കരാട്ടെയും പഠിക്കണമായിരുന്നോയെന്നും സുരേന്ദ്രൻ ചോദിച്ചു.
സംസ്ഥാന സർക്കാർ പൂർണ്ണ പരാജയമാണ്. വളരെ മോശം പ്രവർത്തനമായിരുന്നു രണ്ട് വർഷവും സർക്കാർ കാഴ്ചവച്ചത്. എന്ത് നേടാനാണ് വിദേശ യാത്ര നടത്തുന്നത്. രണ്ടാം വാർഷികം ആഘോഷിക്കുന്നത് കടം എടുത്ത് പരസ്യം നൽകിയത്. ബിജെപി ബഹുജന പ്രതിരോധത്തിന് ഇറങ്ങുകയാണ്.
പിണറായി സർക്കാർ രണ്ടാം വാർഷികം ആഘോഷിക്കുന്ന മെയ് 20 ന് ബിജെപി കരിദിനം ആചരിക്കുകയാണ്. ഇതിനൊപ്പം സെക്രട്ടറിയേറ്റ്,കലക്ട്രേറ്റ് മർച്ചുകൾ സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post