കൊച്ചി: സംവിധായകൻ ജൂഡ് ആന്തണിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ആന്റണി പെപ്പെയുടെ സഹോദരി. ജൂഡ് തന്റെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ച ശേഷം തനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ആളുകൾക്ക് മനസിലാകില്ലെന്നും അതിന് തന്റെ അച്ഛന്റേയും അമ്മയുടേയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ടെന്നുമാണ് സഹോദരി അഞ്ജലി കുറിച്ചത്.കല്യാണ ദിവസം ആന്റണിക്കൊപ്പം എടുത്ത ചിത്രത്തിനൊപ്പമാണ് കുറിപ്പ്.
അഞ്ജലിയുടെ വാക്കുകൾ:
രണ്ടു ദിവസത്തോളം ഞങ്ങൾ അനുഭവിച്ച സങ്കടങ്ങൾക്കുള്ള ഉത്തരമാണ് ഇന്ന് ചേട്ടൻ പറഞ്ഞത്…. ഈ ദിവസങ്ങളിൽ എനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ചിലപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കൊള്ളണം എന്നില്ല പക്ഷെ അതിനു എന്റെ അപ്പന്റേം അമ്മയുടെയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട്…
അതേസമയം മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പറഞ്ഞതിന് പിന്നാലെ, സംവിധായകൻ ജൂഡ് ആന്തണി, നടനോട് മാപ്പ് ചോദിച്ചിരുന്നു. പെട്ടെന്നുണ്ടായ ആവേശത്തിൽ പറഞ്ഞു പോയതാണെന്നും, പകമൂലമല്ല ആരോപണം ഉന്നയിച്ചതെന്നും ജൂഡ് പറഞ്ഞു.
ആന്റണി വർഗീസ് 10 ലക്ഷം വാങ്ങി സിനിമയിൽ നിന്നും പിന്മാറി ആ തുക കൊണ്ട് സഹോദരിയുടെ കല്യാണം നടത്തി എന്നായിരുന്നു ജൂഡ് ആന്റണിയുടെ ആരോപണം. എന്നാൽ വാങ്ങിയ പണം പെങ്ങളുടെ കല്യാണത്തിന് മുൻപ് തന്നെ തിരികെ നൽകിയെന്ന് ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ കാണിച്ച് ആന്റണി പെപ്പെ വിശദീകരിക്കുകയായിരുന്നു.
Discussion about this post